ദുബൈ: ബലി പെരുന്നാൾ അവധി ദിനങ്ങളിൽ ദുബൈ ഡൗൺടൗണിലെത്തുന്ന ജനലക്ഷങ്ങളുടെ യാത്ര സുഗമമാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി ആർ.ടി.എ. ബുർജ് ഖലീഫയും ദുബൈ മാളും സ്ഥിതി ചെയ്യുന്ന ഡൗൺടൗണിൽ ദിവസം മൂന്നര ലക്ഷം പേർ എത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.എല്ലാ വർഷവും അവധി ദിവസങ്ങളിലുണ്ടാകുന്ന വലിയ ജനത്തിരക്കും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് പ്രത്യേക സംവിധാനങ്ങളാണ് ഏർപ്പെടുത്തുന്നതെന്ന് ആർ.ടി.എ ട്രാഫിക് ആൻറ് റോഡ്സ് ഏജൻസി സി.ഇ.ഒ മൈത ബിൻ അദായി പത്രക്കുറിപ്പിൽ അറിയിച്ചു.
ബുർജ് ഖലീഫ ജില്ലയിൽ പുതുതായി 30 ദിശാസൂചികകൾ സ്ഥാപിക്കും.ഉൗദ് മേത്ത റോഡിൽ നിന്ന് തുടങ്ങി അൽ അസായൽ സ്ട്രീറ്റ് വഴി, സബീൽ പാലങ്ങളിൽ നിന്ന് ഹാപിനെസ് സ്ട്രീറ്റ് വഴി, ബിസിനസ് ബേയിൽനിന്ന് ശൈഖ് സായിദ് റോഡിലേക്കും അൽഖൈൽ റോഡിലേക്കുമുള്ള ഇേൻറണൽ റോഡുകൾ എന്നിവിടങ്ങളിലെല്ലാം വഴിയടയാളങ്ങൾ ഉണ്ടാകും.
തിരക്കേറിയ സമയങ്ങളിൽ ഫൈനാൻഷ്യൽ സെൻറർ സ്ട്രീറ്റിൽ നിന്നുള്ള സമ്മർദ്ദം കുറച്ച് സുഗമമായ ഗതാഗതം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
ദുബൈ മാളിൽ ബസുകൾക്കും ടാക്സികൾക്കും യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും കൂടുതൽ സ്ഥലങ്ങൾ അനുവദിക്കും. ടാക്സികളുടെ എണ്ണവും കഴിഞ്ഞവർഷത്തേക്കാൾ അഞ്ചു ശതമാനം കൂട്ടും.
തടസ്സമില്ലാത്ത ഗതാഗതം ഉറപ്പുവരുത്താൻ എൻജിനീയർമാരുടെയും സാേങ്കതിക ഇൻസ്പെക്ടർമാരുടെയും പ്രത്യേക സംഘം അവധി ദിവസങ്ങളിലും കർമ നിരതരായിരക്കും. ദുബൈ പൊലീസും ഇമാറുമായി ഏകോപിച്ചായിരിക്കും ഇവർ പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.