ദുബൈ: പ്രതിദിനം ദുബൈയിലെ പൊഗുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നത് ശരാശരി 15.1ലക്ഷം പേർ. റോഡ്സ് ആനറ് ട്രാൻസ്പോർട്ട് അതോറിറ്റി പുറത്തുവിട്ട കണക്കിലാണ് ഇൗ വിവരമുള്ളത്. കഴിഞ്ഞ വർഷം 551.7 മില്ല്യൺ യാത്രക്കാരാണ് പൊതുഗതാഗത സംവിധാനം വഴി യാത്ര ചെയ്തത്. 2016 ൽ ഇത് 543.6 മില്ല്യണായിരുന്നു. ദുബൈ മെട്രോ, ട്രാം, ബസുകൾ, ജല ഗതാഗതം, ടാക്സികൾ എന്നിവയിലെ കണക്കാണ് ഇത്. ഇതിൽ 36 ശതമാനം പേർ മെട്രോയിലാണ് സഞ്ചരിച്ചെതന്ന് ആർ.ടി.എ. ഡയറക്ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു.
ടാക്സികളെ 32 ശതമാനം പേരും ബസുകളെ 28 ശതമാനം പേരും ആശ്രയിച്ചു. മെേട്രായുടെ ജനപ്രീതി ഒാരോ വർഷവും വർധിക്കുകയാണ്. കഴിഞ്ഞ വർഷം 200.075 മില്ല്യൺ ജനങ്ങൾ മെട്രോ ഉപയോഗിച്ചു. 2016ൽ ഇത് 191.3 മില്ല്യൺ ആയിരുന്നു. റെഡ് ലൈനിൽ 128.054 പേർ യാത്ര ചെയ്തു. കഴിഞ്ഞ വർഷം ഇത് 121.6 മില്ല്യണായിരുന്നു. ഗ്രീൻ ലൈനിലെ യാത്രികരുടെ എണ്ണം 2016 ലെ 69.7 മില്ല്യണിൽ നിന്ന് 72.021 മില്ല്യണായി വർധിച്ചു. ഇരു പാതകളും യോജിക്കുന്ന ബുർജ്മാൻ സ്റ്റേഷൻ ഉപയോഗിച്ചത് 12.45 മില്ല്യൺ യാത്രക്കാരാണ്.
മറ്റൊരു ജംഗ്ഷനായ യൂണിയൻ സ്റ്റേഷൻ 10.979 മില്ല്യൺ ആളുകളും ഉപേയാഗിച്ചു. ഏറ്റവും തിരക്കുള്ള സ്റ്റേഷൻ അൽ റിഗ്ഗ ആണ്. 9.333 മില്ല്യൻ യാത്രികർ ഇവിടെത്തി. 7.709 മില്ല്യൺ യാത്രികർ എത്തിയ ദേര സിറ്റി സെൻറർ, 7.596 മില്ല്യൺ യാത്രക്കാർ ഉപയോഗിച്ച ബുർജ് ഖീലഫ സ്റ്റേഷൻ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. മാർച്ചിലാണ് ഏറ്റവും കൂടുതൽ യാത്രികർ മെട്രോ ഉപയോഗിച്ചത്. 49.065 മില്ല്യൺ. 155.032 മില്ല്യൺ യാത്രക്കാർ ബസുകളെയും 17 മില്ല്യൺ ടാക്സികളെയും, 13.06 മില്ല്യൺ പേർ മറൈൻ ട്രാൻസ്പോർട്ടിനെയും ആശ്രയിച്ചു. 6.023 മില്ല്യണാണ് ദുബൈ ട്രാമിൽ യാത്ര ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.