ദുബൈ: പാർക്കിങ് ഫൈൻ ഒഴിവാക്കാൻ റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ഉദ്യോഗസ്ഥെൻറ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച യുവതി പിടിയിൽ. ദുബൈയിലെ ഒരു പാർക്കിങ് സ്ഥലത്ത് പരിശോധനക്കെത്തിയ മറ്റൊരു ആർ.ടി.എ. ഉദ്യോഗസ്ഥനാണ് തട്ടിപ്പ് കണ്ടെത്തിയത്. സഹപ്രവർത്തകെൻറ കാർ പാർക്ക് ചെയ്യാനുള്ള തിരിച്ചറിയൽ രേഖ കാറിൽ വച്ചിരിക്കുന്നത് കണ്ട ഇയാൾ അേദ്ദഹത്തെ അവിടെല്ലാം അന്വേഷിച്ചുവെങ്കിലും കണ്ടെത്താനയില്ല.
തുടർന്ന് ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കാർഡിെൻറ ഉടമയല്ല കാറുമായി വന്നതെന്ന് വ്യക്തമായത്. തുടർന്ന് വാഹനത്തിെൻറ ഉടമയായ അറബ് യുവതിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ തെറ്റ് സമ്മതിക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് വഴിയിൽ കിടന്ന് കിട്ടിയ കാർഡാണ് ദുരുപയോഗം ചെയ്തതെന്ന് അവർ സമ്മതിച്ചു. പാർക്കിങ് ഫീസുകൾ ഒഴിവാക്കാൻ അന്നു മുതൽ ഇൗ കാർഡ് ഉപയോഗിച്ചു വരികയായിരുന്നു.
ഒൗദ്യോഗിക രേഖ ദുരുപയോഗം ചെയ്തതിന് കടുത്ത വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇവരെ തുടർനടപടികൾക്ക് പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.