ദുബൈ: റോഡപകടങ്ങൾ പൂർണമായും കുറച്ച്, സുരക്ഷിതവും സുഗമവുമായ ട്രാഫിക് ഒരുക്കുകയെ ന്ന ദുബൈ ആർ.ടി.എ പ്രാബല്യത്തിൽ വരുത്തുന്ന സ്വപ്നപദ്ധതി അവസാനഘട്ടത്തിലേക്ക്. ഉയർ ന്ന സാങ്കേതികത്തികവോടെ ഏറ്റവും പുതിയ ടെക്നോളജി പ്രയോജനപ്പെടുത്തി സ്ഥാപിക്കുന്ന ഇ ൻറലിൻറ് ട്രാഫിക് സംവിധാനത്തിെൻറ 65 ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ചതായി ദുബൈ ആ ർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായർ അറിയിച്ചു.
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബി ൻ റാഷിദ് ആൽ മക്തൂമിെൻറ ആശയത്താലും മാർഗനിർദേശത്താലും യാഥാർത്ഥ്യമാകുന്ന ഇൗ പദ്ധതി, ദുബൈ നഗരത്തെ ലോകത്തെ സ്മാർട്ട് നഗരമായി മാറ്റുന്ന തരത്തിൽ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മികവാർന്ന സാങ്കേതികവിദ്യയും ആർ.ടി.എയുടെ പരിശ്രമങ്ങളും കൂടിച്ചേരുന്നതോടെ പൊതുഗതാഗതം വളരെ സുഗമവും അതിലേറെ സുരക്ഷിതവുമാകുമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് ട്രാഫിക് സംബന്ധിച്ചുള്ള സമഗ്ര വിവരങ്ങൾ വാഹമോടിക്കുന്നവരെ അറിയിക്കുന്ന ഡൈനാമിക് മെസേജിങ് സൂചകങ്ങൾ പ്രധാന റോഡുകളിലെല്ലാം സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. റോഡുകളിലെ ട്രാഫിക് സംബന്ധമായ സ്ഥിതിഗതികൾ തത്സമയം വാഹനമോടിക്കുന്നവർക്ക് ലഭ്യമാകുന്ന സാങ്കേതിവിദ്യയാണ് ഡൈനാമിക് മെസേജിങ് സൈനുകൾ (DMS) വഴി സാധ്യമാകുന്നത്. തെരെഞ്ഞടുക്കപ്പെട്ട റോഡുകളിലും എക്സ്പോ^2020 ഇവൻറ് സ്പോട്ടുകളിലുമായി 112 ഡൈനാമിക് മെസേജിങ് സൈനുകൾ സ്ഥാപിക്കും.
റോഡ് ട്രാഫിക് പൂർണമായും നിരീക്ഷിക്കുന്നതിനും നിയന്ത്രണവിധേയമാക്കുന്നതിനും യാത്രികർക്ക് സുരക്ഷിതമായി വാഹനമോടിക്കുന്നതിനുമായി രണ്ടു തരം വലിയ എൽ.ഇ.ഡി സൈൻബോർഡുകൾ റോഡിൽ സ്ഥാപിക്കും. ലൈനുകളിലെ ട്രാഫിക് നിരീക്ഷിക്കുന്ന ആദ്യത്തെ സൈൻ ബോർഡ് റോഡരികിലും, റോഡിലെ മുഴുവൻ ട്രാഫികും നിരീക്ഷണവിധേയമാക്കാൻ കഴിയുന്ന വലിയ സൈൻബോർഡുമാണ് സ്ഥാപിക്കുന്നത്.
ഇതിനായി 18 പാനലുകൾ സ്ഥാപിച്ച് നിശ്ചിതസമയത്ത് പ്രവൃത്തി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ദുബൈ ആർ.ടി.എ. റോഡ് ട്രാഫിക് നിരീക്ഷിക്കുന്നതിനും റെക്കോർഡ് ചെയ്യുന്നതിനുമായി 116 ക്യാമറകൾ, അപകടങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള നൂറോളം ഉപകരണങ്ങൾ, വേഗത നിർണയത്തിനുള്ള 114 ഉപകരണങ്ങൾ, കാലാവസ്ഥ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനുള്ള 17 ഉപകരണങ്ങൾ എന്നിവയാണ് ഇൻറലിജൻറ് ട്രാഫിക് സംവിധാനം ഒരുക്കുന്നതിെൻറ ഭാഗമായി സ്ഥാപിക്കുന്നത്. അത്യാധുനിക രീതിയിലുള്ള ഉപകരങ്ങൾ കൂടിയ പ്രവർത്തനക്ഷതയുള്ളതും നൂതനസാങ്കേതിക വിദ്യയിലധിഷ്ഠിതമായി പ്രവർത്തിക്കുന്നവയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.