ദുബൈ: അറബ് മേഖലയിലെ 30 ദശലക്ഷം ബാല്യങ്ങൾക്ക് അക്ഷരവെളിച്ചം പകരാൻ തുറായ നിധിയുമാ യി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി നവീന പദ്ധതിക്കൊരുങ്ങുന്നു. വിദ്യാഭ്യാസ രംഗത്ത ് ആർ.ടി.എയുടെ ആഗോള സംഭാവനയുടെ ഭാഗമായാണ് റവാഫദ് െഡവലപ്മെൻറ് ആൻഡ് ലേണിങ് സംഘട നയുടെ സഹകരണത്തോടെ തുറായ നിധി പ്രയോജനപ്പെടുത്തുന്നത്. അറബ് മേഖലയിൽ 2030ഓടെ 30 ദശല ക്ഷം കുട്ടികൾക്ക് അക്ഷരജ്ഞാനമൊരുക്കുകയെന്ന സർക്കാർ പദ്ധതിയെ ശക്തിപ്പെടുത്താനുള്ള ചുവടുവെപ്പുകൾ നടത്താനാണ് ആർ.ടി.എ ഇതുവഴി ലക്ഷ്യമിടുന്നത്.
എട്ടിനും 13നും ഇടയിൽ പ്രായമുള്ള ഇൗജിപ്തിലെ 2500ൽപരം കുട്ടികൾക്ക് എട്ട് ഘട്ടങ്ങളിലായി അറിവ് പകരാനുള്ള സംവിധാനമാണ് ആദ്യമായി ലക്ഷ്യമിടുന്നത്. പരമ്പരാഗത വിദ്യാഭ്യാസരീതികൾക്ക് പകരം നൂതനവിദ്യകൾ പ്രയോജനപ്പെടുത്തിയും രസകരമായ പഠനപദ്ധതികൾ ആവിഷ്കരിച്ചും വേറിട്ടതും വ്യത്യസ്തവുമായ രീതിയിൽ സമഗ്രപഠനം ഉറപ്പുവരുത്തുന്നതിനാണ് പ്രോജക്ട് ലക്ഷ്യമിടുന്നത്.
അക്ഷരങ്ങൾ പഠിക്കുന്നതോടൊപ്പംതന്നെ സമ്പന്നമായ സംസ്കാരവും അറബ്ലോകം പുലർത്തിവരുന്ന വിശ്വ മാനവികത ബോധം, ജീവകാരുണ്യപ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച്് കുട്ടികളിലും യുവാക്കളിലും കൃത്യമായ അറിവും അവബോധവും സൃഷ്ടിച്ചെടുക്കുക എന്നതുകൂടി പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്.
പുസ്തകങ്ങളോടൊപ്പം തന്നെ ഫ്ലാഷ്കാർഡുകൾ, സാരോപദേശ കഥകൾ എന്നിവ ഉപയോഗിച്ചാണ് പഠനം. അക്ഷരങ്ങൾ പരിചയപ്പെടുന്നത് മുതൽ വളരെ വേഗം 200 അക്ഷരങ്ങൾ വരെ എഴുതാനുള്ള പരിശീലനമാണ് റവാഫദ് െഡവലപ്മെൻറ് ആൻഡ് ലേണിങ് രൂപകൽപന ചെയ്തിരിക്കുന്ന പാഠ്യക്രമത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.