ദുബൈ: ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക തവണകളായി അടക്കുന്നതിനുള്ള പുതിയ പദ്ധ തി ദുബൈ പൊലീസ് പ്രഖ്യാപിച്ചു. എമിറേറ്റ്സ് എൻ.ബി.ഡി ബാങ്കുമായി പൊലീസ് അധികൃതർ കര ാർ ഒപ്പിട്ടതിനെ തുടർന്നാണ് പ്രഖ്യാപനം. 500 ദിർഹമോ അതിൽ കൂടുതലോ ആയ പിഴത്തുകൾ പുതിയ പ ദ്ധതി പ്രകാരം മൂന്ന്, ആറ്, 12 തവണകളായി അടക്കാം.
ദുബൈ പൊലീസ് ആപ്പ് വഴി എമിറേറ്റ്സ് എൻ.ബി.ഡി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പിഴയൊടുക്കേണ്ടത്. ക്യു.ആർ കോഡ് സ്കാൻ ചെയ്തോ പ്ലേസ്റ്റോർ വഴിയോ ദുബൈ പൊലീസ് മൊബൈൽആപ് ഡൗൺലോഡ് ചെയ്യാം.
അജ്മാനിലെ 50 ശതമാനം പിഴയിളവ് 16ന് അവസാനിക്കും
ദുബൈ: അജ്മാനിൽ ട്രാഫിക് പിഴത്തുകയിൽ പ്രഖ്യാപിച്ച 50 ശതമാനം ഇളവ് മാർച്ച് 16ന് അവസാനിക്കും. 2020 ജനുവരി 31ന് മുമ്പ് പിഴ വിധിച്ചവർക്കായാണ് അജ്മാനിൽ പ്രത്യേക ഇളവ് അനുവദിച്ചിരുന്നത്. ഇത്തരക്കാർക്ക് തുകയുടെ പകുതി മാത്രം അടച്ചാൽ പിഴയിൽനിന്ന് മുക്തി നേടാനുള്ള സുവർണാവസരമായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
ഫെബ്രുവരി 16ന് പ്രഖ്യാപിച്ച ഇളവ് ഒരു മാസം പിന്നിടുന്നതോടെ മാർച്ച് 16ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു.
പിഴ ലഭിച്ചവർക്ക് സർവിസ് സെൻററുകൾ, സഹൽ സംവിധാനം, ആഭ്യന്തര മന്ത്രാലയം, അജ്മാൻ പൊലീസ് എന്നിവയുടെ മൊബൈൽആപ് എന്നിവ വഴിയും പിഴത്തുക അടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.