ദുബൈ: അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്റ് മോസ്കിൽ നടന്ന പെരുന്നാൾ നമസ്കാരത്തിലാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പങ്കെടുത്തത്. ഫത്വവ കൗൺസിൽ ഡയറക്ടർ ജനറൽ ഡോ. ഉമർ അൽ ദറൈ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ്, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ്, പ്രസിഡൻഷ്യൽ കോർട്ടിന്റെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ്, സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക്, മറ്റ് ശൈഖുമാർ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ആദ്യ ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് എന്നിവർ ദുബൈയിലെ സബീൽ ഗ്രാൻഡ് മസ്ജിദിലാണ് പെരുന്നാൾ നമസ്കാരം നിർവഹിച്ചത്. ഷാർജ പള്ളിയിലായിരുന്നു ഷാർജ ഭരണാധികാരി ശൈഖ് മുഹമ്മദ് അൽ ഖാസിമിയും ഷാർജയുടെ ഉപഭരണാധികാരിയുമായ ശൈഖ് അബ്ദുല്ല ബിൻ സലിം അൽ ഖാസിമിയും പങ്കെടുത്തത്.
സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ശൈഖ് സായ്ദ് പള്ളിയിലും റാസൽ ഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി ഖുസാമിലെ ഗ്രാൻഡ് ഈദ് മുസല്ലയിലും ഉമ്മുൽ ഖുവൈൻ ഭരണാധികാരി ശൈഖ് സൗദ് ബിൻ റാശിദ് അൽ മുഅല്ല അഹമ്മദ് ബിൻ റാശിദ് അൽ മുഅല്ല പള്ളിയിലും പങ്കെടുത്തു. അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി ശൈഖ് റാശിദ് ബിൻ ഹുമൈദ് അൽ നുഐമി പള്ളിയിലും പെരുന്നാൾ നമസ്കാരം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.