ദുബൈ: റഷ്യൻ വാക്സിൻ 'സ്പുട്നിക്'പരീക്ഷണം അവസാന ഘട്ടത്തിൽ. പൊതുജനങ്ങൾക്ക് വിതരണത്തിനായി വാക്സിൻ വൈകാതെ യു.എ.ഇയിൽ എത്തുമെന്ന് കരുതുന്നു. 1000 വളൻറിയർമാർക്ക് വാക്സിെൻറ രണ്ട് ഡോസും നൽകിയതായും ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു. 180 ദിവസം ഇവർ നിരീക്ഷണത്തിലായിരിക്കും.
വാക്സിെൻറ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായപ്പോൾ 91.6 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. മികച്ച പ്രതിരോധ ശേഷിയും സുരക്ഷയുമുണ്ടെന്നാണ് വിലയിരുത്തൽ. അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത് യു.എ.ഇയുടെ വിജയമാണെന്ന് കൺസൽട്ടൻറ് ഫിസിഷ്യനും വാക്സിൻ പരീക്ഷണത്തിെൻറ മേധാവിയുമായ ഡോ. അഹ്മദ് അൽ ഹമ്മദി പറഞ്ഞു.
യു.എ.ഇയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ 1000 പേരിലാണ് പരീക്ഷണാടിസ്ഥാനത്തിൽ വാക്സിൻ കുത്തിവെച്ചത്. 18 വയസ്സിന് മുകളിലുള്ള വിവിധ പ്രായക്കാർക്കാണ് കുത്തിവെപ്പെടുത്തത്. കോവിഡ് ബാധിക്കാത്തവരും മറ്റ് അസുഖങ്ങളില്ലാത്തവരുമാണ് പരീക്ഷണത്തിന് വിധേയമായത്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് റഷ്യയിൽ വാക്സിൻ രജിസ്റ്റർ ചെയ്തത്. ലോകത്താകെ വികസിപ്പിച്ചെടുത്ത 165 വാക്സിനുകളിൽ ആദ്യത്തേത് 'സ്പുട്നിക്'ആയിരുന്നു.
റഷ്യയിൽ നടന്ന മൂന്നാം ഘട്ട പരീക്ഷണത്തിൽ 33,000 പേർക്കാണ് വാക്സിൻ നൽകിയത്. വാക്സിന് യു.എ.ഇ നേരത്തേ തന്നെ അനുമതി നൽകിയിരുന്നെങ്കിലും ഡോസുകൾ എത്താൻ വൈകിയതിനാലാണ് ഇത് പൊതുജനങ്ങൾക്ക് വിതരണം ചെയ്യാത്തത്. നിലവിൽ ചൈനയുടെ സിനോഫോമും ഇന്ത്യയുടെ അസ്ട്രസിനിക്കയും അമേരിക്കയുടെ ഫൈസറുമാണ് യു.എ.ഇയിൽ വിതരണം ചെയ്യുന്നത്. ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിന് ശേഷം 91.4 ശതമാനം ഫലപ്രദമാണ് സ്പുട്നിക്.
42 ദിവസം കഴിയുേമ്പാൾ 95 ശതമാനമായി ഉയരും. 20 ദിവസത്തിെൻറ ഇടയിലാണ് രണ്ട് ഡോസുകൾ എടുക്കേണ്ടത്. അടുത്തയാഴ്ച തന്നെ സ്പുട്നിക് പൊതുജനങ്ങളിലേക്കെത്തുമെന്നാണ് കരുതുന്നത്. 100 കോടി ഡോസ് നിർമിക്കാനാണ് റഷ്യയുടെ പദ്ധതി. സോവിയറ്റ് യൂനിയൻ 1957ൽ വിക്ഷേപിച്ച ആദ്യ സാറ്റലൈറ്റായ സ്പുട്നിക്കിെൻറ പേരാണ് വാക്സിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.