ദുബൈ: എസ്.എൻ.ഡി.പി യോഗം ദുബൈ യൂനിയൻ കുടുംബസംഗമം സംഘടിപ്പിച്ചു. ‘താളം മേളം കുടുംബമേളം’ എന്ന പേരിൽ നടന്ന ചടങ്ങിലെ സാംസ്കാരിക സമ്മേളനം എസ്.എൻ.ഡി.പി യോഗം യു.എ.ഇ ചെയർമാൻ എം.കെ. രാജൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് ഷാജി രാഘവൻ അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ദുബൈ യൂനിയൻ സെക്രട്ടറി സാജൻ സത്യ സ്വാഗതം പറഞ്ഞു. എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി വിശിഷ്ടാതിഥിയായി. വാർത്ത അവതാരകൻ ഫസ്ലു, പിന്നണി ഗായകരായ ദർശൻ ശങ്കർ, രോഷ്നി സുരേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. എസ്.എൻ.ഡി.പി യോഗം യു.എ.ഇ ജോ. സെക്രട്ടറിമാരായ ഷൈൻ കെ. ദാസ്, സുരേഷ്, ലേഡീസ് വിങ് കൺവീനർ ജയശ്രീ എന്നിവർ ആശംസകൾ അറിയിച്ചു.
ദുബൈ യൂനിയൻ ഡയറക്ടർ ബോർഡ് അംഗം നിസ്സാൻ ശശിധരൻ നന്ദി പറഞ്ഞു. യൂനിയൻ കൗൺസിൽ അംഗങ്ങളായ മനോജ് സുധാകരൻ, രാജു കൈലാസം, സഹജൻ, അമ്പാടി സുജി, അനീഷ് കുമാർ, ലിബിൻ സുരേഷ്, ലേഡീസ് വിങ് പ്രതിനിധികളായ മിനി ഷാജി, മഞ്ജു വിനു, കൃഷ്ണ റിജു, മതി. ഷാജി, രാഖി ബെൽദേവ്, ചിഞ്ചു, നാദിയ ഷിബു, നീലി, യൂത്ത് വിങ് പ്രതിനിധി ആര്യൻ, രാകേഷ് കടക്കാവൂർ, നിതിൻ അശോകൻ, ശരത്, ശ്രീജിത്ത്, അമൽ ശാഖ നേതാക്കളായ സുധീർ വാമദേവൻ, ഗോപൻ, സന്തോഷ് ബാബു, ജിത്തുരാജ്, അജിത്ത്, റബിൻ, ഷിബു, അനിൽ, പ്രദീഷ്, പ്രദീഷ് ഓച്ചിറ, സുമേഷ്, സന്ദീപ്, വിനു, ഷൈജു, ബാബു എന്നിവർ നേതൃത്വം നൽകി.
സ്റ്റാൻഡപ് കോമേഡിയൻ സുധീർ പറവൂർ, പിന്നണി ഗായിക രോഷ്നി സുരേഷ്, ഗായകൻ ദർശൻ ശങ്കർ എന്നിവരുടെ പരിപാടികളും സ്റ്റുഡിയോ 19 ടീമിന്റെ ഡാൻസും അരങ്ങേറി. യു.എ.ഇയിലെ കലാകാരന്മായ ജിജോഷ് നമ്പ്യാർ, രഞ്ജിത്ത് പുനലൂർ, ആശ്ചര്യ, പവിത്ര, ലക്ഷ്മി, ഗോകുൽ, നൗറീൻ, ബിനീഷ് എന്നിവരും പരിപാടികൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.