ദുബൈ: സദ്ഭാവന ഗ്ലോബൽ കൾചറൽ ഫോറം ‘പൊന്നോണപ്പുലരി 2024’ എന്ന പേരിൽ ഓണസംഗമം സംഘടിപ്പിച്ചു. ദുബൈ ക്ലാസിക് പാർട്ടി ഹാളിൽ നടന്ന ആഘോഷപരിപാടികളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ സുനിൽ നമ്പ്യാർ അധ്യക്ഷത വഹിച്ചു. സി.ഡി.എ സീനിയർ ഒഫീഷ്യൽ അഹ്മദ് അൽ ഗസാബി ഉദ്ഘാടനം ചെയ്തു. ഖാലിദ് നവാബ് മുഖ്യാതിഥിയായിരുന്നു. എസ്.ജി.സി.എഫ് ഗ്ലോബൽ ചെയർമാൻ അജിത് കുമാർ കണ്ണൂർ മുഖ്യപ്രഭാഷണവും ഗ്ലോബൽ കൺവീനർ ഷൈജു അമ്മാനപാറ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു.
ഐ.എ.എസ് മാനേജ്മെന്റ് കമ്മിറ്റിയംഗം എ.വി. മധു, രക്ഷാധികാരികളായ അഡ്വ. ഹാഷിക് തൈക്കണ്ടി, ടൈറ്റസ് പുല്ലൂരാൻ, അനന്തൻ, വൈസ് പ്രസിഡന്റ് പ്രസാദ് കാളിദാസ്, ട്രഷറർ മൊയ്തു കുറ്റ്യാടി എന്നിവർ സംസാരിച്ചു. സെക്രട്ടറി ജഗദീഷ് പഴശ്ശി സ്വാഗതവും ജോജിത് ജോസ് നന്ദിയും പറഞ്ഞു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾക്ക് പ്രോഗ്രാം കൺവീനർ മണികണ്ഠൻ മേനിക്കോട്, ജിസ് കോട്ടയം, സുദീപ് പയ്യന്നൂർ എന്നിവർ നേതൃത്വം നൽകി. രമ്യ, നളിനി, അജിത, ഷാഹിദ, ഷബാന എന്നിവരുടെ നേതൃത്വത്തിൽ മഹിള കൂട്ടായ്മയുടെ പൂക്കളവും ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.