അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്​‌​ലാ​മി​ക് സെ​ന്‍റ​റി​ല്‍ അ​ബൂ​ദ​ബി കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി

ഭാ​ര​വാ​ഹി​ക​ള്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്നു

സാദിഖലി തങ്ങള്‍ ഞായറാഴ്ച അബൂദബിയില്‍

അബൂദബി: അബൂദബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഞായറാഴ്ച അബൂദബിയില്‍ ഒരുക്കുന്ന സൗഹൃദ, സാഹോദര്യ സന്ദേശ പരിപാടിയില്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

രാത്രി എട്ടിന് അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെൻറില്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും.

യു.എ.ഇയിലെ വിവിധ മതനേതാക്കളും പ്രമുഖ വ്യക്തികളും സംബന്ധിക്കും.

കെ.എം.സി.സി അംഗത്വ വിതരണ കാമ്പയിനില്‍ മികച്ച പ്രതികരണമാണുള്ളതെന്നും 20 ദിവസത്തിനുള്ളിൽ അരലക്ഷത്തോളം പേരാണ് അംഗത്വം എടുത്തതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. യു.എ.ഇ നാഷനല്‍ കെ.എം.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് യു. അബ്ദുല്ല ഫാറൂഖി, അബൂദബി കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് ശുക്കൂര്‍ അലി കല്ലിങ്കല്‍, ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ പി.കെ. അഹമ്മദ്, വൈസ് പ്രസിഡന്റ് റസാഖ് ഒരുമനയൂര്‍, സെക്രട്ടറി മജീദ് അണ്ണാന്‍തൊടി, സെക്രട്ടറി റഷീദ് പട്ടാമ്പി വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Sadiqali Thangal in Abu Dhabi on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.