അൽഐൻ: കെ.എം ട്രേഡിങ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ സഫ ഹൈപ്പർ അൽഐനിൽ തുറന്നു. അൽനൂദ് ശരീഖത്തിലെ അൽ കവാഖിബ് സ്ട്രീറ്റിലാണ് പുതിയ സംരംഭം തുറന്നത്. വിശാലമായ സൂപ്പർ മാർക്കറ്റ്, ഡിപ്പാർട്മെന്റ് സ്റ്റോർ, ബൾക്ക് പർച്ചേസിനായി ഹോൾസെയിൽ എന്നിവയും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. ഒരേസമയം, ഹോൾസെയിലായും റീട്ടെയിലായും ഇവിടെനിന്ന് ഉൽപന്നങ്ങൾ വാങ്ങാം.
ഉദ്ഘാടനച്ചടങ്ങിൽ കെ.എം ട്രേഡിങ് ഗ്രൂപ് ചെയർമാൻ കോരാത്ത് മുഹമ്മദും പ്രമുഖ വ്യക്തികളും പങ്കെടുത്തു. കലാപരിപാടികളും അരങ്ങേറി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വമ്പൻ പ്രമോഷൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.