ഷാർജ: യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർ മാര്‍ക്കറ്റ് ഉള്‍ക്കൊള്ളുന്ന ഷാര്‍ജ മുവൈലയിലെ സഫാരി മാളിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ‘വിന് 144 ഗ്രാം ഗോള്‍ഡ് കോയിന്‍സ്’ പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് ഷാര്‍ജ മുവൈലയിലെ സഫാരി മാളില്‍ വ്യാഴാഴ്ച നടന്നു.
ഷാർജ ഇക്കണോമിക് ഡിപ്പാർട്മെന്റ് പ്രതിനിധി അബ്ദുൽ അസീസ് ബലോഷി, സഫാരി മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ നറുക്കെടുപ്പ് ചടങ്ങിൽ പങ്കെടുത്തു. ഒന്നാം സമ്മാനം സെബിന് കെ. തോമസ് (കൂപ്പൺ നമ്പർ 239991), രണ്ടാം സമ്മാനം രമ്യ സുരേഷ് (കൂപ്പൺ നമ്പർ 22230), മൂന്നാം സമ്മാനം പി.എസ്. സാരംഗ് (കൂപ്പൺ നമ്പർ 114537). ഒന്നാം സമ്മാന വിജയിക്ക് 24 ഗ്രാം ഗോള്‍ഡ് കോയിനുകളും (മൂന്ന് കോയിന്), രണ്ടാം സമ്മാന വിജയിക്ക് 16 ഗ്രാം ഗോള്‍ഡ് കോയിനുകളം (രണ്ടു കോയിന്), മൂന്നാം സമ്മാന വിജയിക്ക് എട്ട് ഗ്രാം ഗോള്‍ഡ് കോയിനുമാണ് (ഒരു കോയിന്) സമ്മാനമായി ലഭിക്കുക.
സഫാരി മാൾ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സഫാരി മാളിലെ ഏതെങ്കിലും ഷോപ്പുകളില്‍ നിന്നോ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നോ 50 ദിര്‍ഹമിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണില്‍ നിന്നാണ് ഭാഗ്യശാലികളെ കണ്ടെത്തിയത്. ഈ വർഷം സെപ്റ്റംബര്‍ നാലിന് ആരംഭിച്ച മെഗാ പ്രമോഷനിലൂടെ ഒമ്പത് ഭാഗ്യശാലികള്‍ക്ക് ആകെ 144 ഗ്രാം ഗോള്‍ഡ് കോയിനുകളാണ് സമ്മാനമായി നല്‍കുന്നത്. മൂന്നാമത്തെ നറുക്കെടുപ്പ് ഒക്ടോബർ ഒന്നിന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.