സഫാരിയുടെ ജൈത്രയാത്ര നാലാം വർഷത്തിൽ

ഷാര്‍ജ: യു.എ.ഇയിലെ ജനമനസ്സുകളെ കീഴടക്കിയ സഫാരി ഹൈപ്പർമാർക്കറ്റിന്‍റെ ജൈത്രയാത്ര നാലാം വർഷത്തിലേക്ക്​. സാധാരണക്കാരന്​ ഏറ്റവും കുറഞ്ഞ വിലയിൽ ഗുണമേൻമയുള്ള ഉത്​പന്നങ്ങൾ വിപണിയിലെത്തിച്ചാണ്​​​ സഫാരി ഗ്രൂപ്പ്​ പ്രവാസ ലോകം കീഴടക്കിയത്​​. വിശാലമായ ഷോപ്പിങ്​ ഏരിയയോട്​ കൂടി സന്ദർശകർക്ക്​ ആയാസരഹിതമായ ഷോപ്പിങ്​ അനുഭവമാണ്​​ സഫാരി മാളിലെ ഏറ്റവും വലിയ പ്രത്യേകത​​. പർച്ചേസ്​ ചെയ്യുന്നവർക്ക്​ ഒരു ചെറു സമ്മാനമെങ്കിലും​ ഉറപ്പുവരുത്തുന്ന ശ്രദ്ധേയമായ പ്രമോഷനുകൾ പ്രഖ്യാപിക്കുന്നതിൽ എന്നും മുൻപന്തിയിലാണീ സ്ഥാപനം​​. മൂന്നു വർഷത്തിനിടെ ലക്ഷണക്കിന്​ സംതൃപ്തരായ ഉപഭോക്​താക്കളുടെ കരുത്തിലാണ്​ സഫാരി ഗ്രൂപ്പ്​ നാലാം വർഷത്തിലേക്ക്​ വിജയകരമായി മുന്നേറുന്നത്​​.

സെപ്തംബര്‍ നാലിന്​ സഫാരി നാലാം പിറന്നാൾ ആഘോഷിക്കുകയാണ്​. സ്പിന്‍ ആൻഡ്​ വിന്‍, ഫോര്‍ക്ലിക്ക്‌സ് ആൻഡ്​ വിന്‍, സമൂഹ മാധ്യമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മത്സരങ്ങൾ, പാചകമത്സരങ്ങള്‍, കുട്ടികള്‍ക്കായുള്ള പെയിന്‍റിങ്​ ആൻഡ്​ ഡ്രോയിങ് മത്സരങ്ങള്‍ തുടങ്ങി വൈവിധ്യവും രസകരവുമായ നിരവധി മത്സരങ്ങളും പ്രമോഷനുകളുമാണ്​ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സഫാരി ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിട്ടുള്ളത്​. ഉപഭോക്താക്കൾക്ക് മുടക്കുന്ന പണത്തിന്​ എല്ലാ​ അർഥത്തിലും മൂല്യം തിരികെ ലഭിക്കുമെന്നാണ്​ മാനേജ്​മെന്‍റിന്‍റെ ഉറപ്പ്​.

യു.എ.ഇ ഭരണകൂടത്തിന്‍റെ പിന്തുണയും പ്രോത്സാഹനങ്ങളും കൊണ്ടാണ് മികവാര്‍ന്ന നിലയില്‍ സ്ഥാപനത്തിന്​ മുന്നേറാന്‍ സാധിച്ചതെന്ന് സഫാരി ഗ്രൂപ് ചെയര്‍മാന്‍ അബൂബക്കർ മടപ്പാട്ടും മാനേജിങ്​ ഡയറക്ടർ സൈനുല്‍ ആബിദീനും പറഞ്ഞു. ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നുമുള്ള പഴം, പച്ചക്കറി, ഭക്ഷ്യവസ്തുക്കള്‍, ഗ്രോസറി, കോസ്‌മെറ്റിക്‌സ്, ഹൗസ്ഹോള്‍ഡ്, കിഡ്‌സ്​ വെയര്‍, മെൻസ്​ വെയര്‍, ലേഡീസ്​ വെയര്‍, ഫൂട്‌വെയര്‍, ലഗേജ്, സ്റ്റേഷനറി, സ്‌പോര്‍ട്‌സ് ഐറ്റംസ്, ടോയ്‌സ്, ഇലക്‌ട്രോണിക്‌സ്, ഹോംഅപ്‌ളയന്‍റ്​സ്​‌, ഹോം ആൻഡ്​ ഓഫീസ്​ ഫർണിച്ചര്‍ തുടങ്ങിയവയുടെ വന്‍ശ്രേണി സഫാരിയിൽ ലഭ്യമാണ്​.

നിത്യേനയുള്ള പ്രമോഷന്​ പുറമെ ഫെസ്റ്റിവല്‍ പ്രമോഷന്‍സ്, യു.എ.ഇയിൽ ആദ്യമായി ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തി 10, 20, 30 പ്രമോഷന്‍, ലഗേജ് പ്ര​മോഷന്‍, ബാക്റ്റു സ്‌കൂള്‍, 50 ശതമാനം ഓഫ്, ഗോഗ്രീന്‍, ഫര്‍ണിച്ചര്‍ സ്​പെഷ്യല്‍ പ്രമോഷന്‍ തുടങ്ങിയ ആകർഷകമായ സമ്മാനങ്ങൾ ഉറപ്പു നൽകുന്ന അനവധി പ്രമോഷനുകളാണും സഫാരി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞതായി മാനേജ്​മെന്‍റ്​ അറിയിച്ചു.

Tags:    
News Summary - safari hyper market's triumph is in its fourth year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.