ഷാർജ: യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ഉൾകൊള്ളുന്ന ഷാർജ സഫാരി മാൾ നാലാം വാർഷികം വർണാഭമായി ആഘോഷിച്ചു. തിങ്കളാഴ്ച സഫാരി മാളിൽ നടന്ന ചടങ്ങിൽ സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർമാരായ സൈനുൽ ആബിദീന്‍, ഷഹീൻ ബക്കര്‍, സഫാരി മാൾ എക്സിക്യൂട്ടീവ് ഡയറക്ടർ ഷമീം ബക്കര്‍, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. വൈ.എ.റഹീം, സെക്രട്ടറി നസീർ ടി, ചാക്കോ ഊളക്കാടന്‍, സഫാരി ഹൈപ്പർ മാർക്കറ്റ് റീജ്യണൽ ഡയയറക്ടർ പർച്ചേയ്സ് ബി.എം. കാസിം, മറ്റ് സഫാരി സ്റ്റാഫ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സഫാരിയുടെ വാർഷിക ദിനമായ സെപ്തംബര്‍ നാലിന് ജന്മദിനം ആഘോഷിക്കുന്ന സഫാരി ക്ലബ് കാർഡ് അംഗങ്ങളെയും ആഘോഷത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഓരോ മണിക്കൂറിലും സൗജന്യ ട്രോളി, ഫോർ ക്ലിക് ആൻഡ് വിൻ, സോഷ്യൽ മീഡിയ അടിസ്ഥാനപ്പെടുത്തിയുള്ള മത്സരങ്ങള്‍, സ്ത്രീകൾക്ക് പാചകമത്സരം, കുട്ടികൾക്ക് പെയിന്‍റിങ് ആൻഡ് ഡ്രോയിങ് മത്സരങ്ങളും ഉൾപ്പെടെ കൈനിറയെ സമ്മാനങ്ങൾ നൽകുന്ന നിരവധി പ്രമോഷനുകളും മത്സരങ്ങളുമാണ് സഫാരി വാർഷിക ദിനത്തിൽ പ്രത്യേകമായി ഒരുക്കിയത്.
വിശാലമായ പാർകിങ് ഏരിയ, താങ്ങാവുന്ന വിലയിൽ ഷോപ്പിങ്, കുട്ടികൾക്കായുള്ള കിഡ്സ് പ്ലേ ഏരിയ, ഫുഡ്കോർട്ട്, ബ്രാൻഡഡ് ജ്വല്ലറി ഷോറൂമുകള്‍, സ്പോർട്സ്-മാർഷൽ ആർട്സ് ആൻഡ് ഹെൽത്ത് ക്ലബ് തുടങ്ങിയവ കൊണ്ട് ചുരുങ്ങിയകാലയളവിൽ തന്നെ സഫാരി കുടുംബങ്ങളുടെ ഇഷ്ട ഇടമായി മാറിക്കഴിഞ്ഞതായി ഉടമകൾ അറിയച്ചു. നിത്യേനയുള്ള പ്രമോഷന് പുറമെ ഫെസ്റ്റിവൽ പ്രമേഷൻ, യു.എ.ഇയിൽ ആദ്യമായി ബ്രാൻഡഡ് ഉല്പമന്നങ്ങൾ ഉൾപ്പെടുത്തി 10, 20, 30 പ്രമോഷന്‍, ലഗേജ് പ്രമോഷന്‍, ബാക്റ്റു സ്‌കൂള്‍, ഹാഫ് വാല്യൂ ബാക്, 50 ശതമാനം ഓഫ്, ഗോഗ്രീന്‍, ഫർണിച്ചർ സ്പെഷ്യൽ പ്രമോഷനും നടപ്പാക്കുന്നു. യു.എ.ഇയിലെയും മിഡിൽ ഈസ്റ്റിലെയും ഏറ്റവും വിപുലവും മുൻ നിരയിലുള്ളതുമായ മാളുകളിലൊന്നാണ് സഫാരിമാള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.