ഷാർജ: സഫാരി ഹൈപ്പർമാർക്കറ്റിനും മാളിനും മൂന്നു വയസ്സ്. സഫാരിയിൽ ഒരുക്കിയ ചടങ്ങിൽ ഗ്രൂപ് മാനേജിങ് ഡയറക്ടര്‍മാരായ സൈനുല്‍ ആബിദീന്‍, ഷഹിന്‍ ബക്കര്‍, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഷമീം ബക്കര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വൈ.എ. റഹീം, ജനറല്‍ സെക്രട്ടറി ടി.വി. നസീര്‍, സാമൂഹിക പ്രവര്‍ത്തകരായ ഇ.പി. ജോണ്‍സണ്‍, ചാക്കോ ഊളക്കാടന്‍, കെ.എം.സി.സി ദുബൈ വൈസ് പ്രസിഡന്‍റ് റയീസ്, കെ.എം.സി.സി നേതാക്കളായ സൈനുദ്ദീന്‍ ചേളേരി, റഗ്ദാദ് മൊഴിക്കര തുടങ്ങിയവർ പങ്കെടുത്തു.
ഉപഭോക്താക്കൾക്ക് ഇതുവരെ പരിചിതമല്ലാതിരുന്ന പുത്തൻ ആശയങ്ങളും വമ്പൻ ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് സഫാരി രാജ്യത്തെ ഹൈപ്പർ മാർക്കറ്റുകളുടെ മുൻപന്തിയിലുണ്ടെന്ന് സൈനുല്‍ ആബിദീന്‍ പറഞ്ഞു. ഓണനാളുകളിലാണ് സഫാരി മൂന്നാം വാർഷികമാഘോഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രമോഷനുകളും ഓഫറുകളും വിലക്കിഴിവുകളും ഓണം പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മൂന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സഫാരി ബേക്കറി ഹോട്ട് ഫുഡില്‍ വേറിട്ട രീതിയിലുള്ള പ്രമോഷനുകളും ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നത്. 25ല്‍പരം വിഭവങ്ങളുമായി വിപുലമായ ഓണസദ്യയും ഒരുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.