10, 20, 30: വീണ്ടും ജനപ്രിയ പ്രമോഷനുമായി സഫാരി 

ഷാർജ: പ്രമോഷനുകളുടെ പെരുമഴ തീർത്ത്​ ജന മനസുകളിൽ വൻ സ്വീകാര്യത നേടിയ യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപർ മാർക്കറ്റ് കൂടിയായ ഷാർജയിലെ സഫാരിയിൽ പുതിയ പ്രമോഷൻ ആരംഭിച്ചു. ലോകോത്തര ബ്രാൻഡുകൾ ഉൾപ്പെടെ 500ൽ അധികം ഉൽപന്നങ്ങൾ ഉൾക്കൊള്ളുന്ന 10, 20, 30 പ്രമോഷനാണ് സഫാരി തുടക്കം കുറിച്ചിരിക്കുന്നത്. ഗ്രോസറി, സ്​റ്റേഷനറി, ബേക്കറി, ഹോട്ട് ഫുഡ്, റെഡിമെയ്ഡ്, മത്സ്യ-മാംസാദികൾ, ഫർണിച്ചർ, ടോയ്സ്, ഇലക്ട്രോണിക്സ്, ഓർഗാനിക് വെജിറ്റബിൾസ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും നിരവധി ഉൽപന്നങ്ങളാണ് പ്രമോഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഷാർജയിലോ യു.എ.ഇയുടെ മറ്റു പ്രദേശങ്ങളിലോ നടന്നു വരുന്ന പ്രമോഷനുകളിൽ നിന്നും വ്യത്യസ്തവും ആകർഷകവുമാണ് സഫാരിയുടെ 10, 20, 30 പ്രമോഷൻ.

തിങ്കളാഴ്​ച ആരംഭിക്കുന്ന പ്രമോഷൻ രണ്ടാഴ്ച നീളും. ലോകോത്തര ബ്രാൻഡുകൾ ഉൾക്കൊള്ളുന്ന 10, 20, 30 പ്രമോഷൻ യു.എ.ഇയിൽ ആദ്യമായി ആവിഷ്കരിച്ച് വിജയിപ്പിച്ച സഫാരി അതി​​െൻറ തുടർച്ചയായാണ് ഈ പ്രമോഷൻ നടപ്പാക്കുന്നത്. ഗുണമേൻമ, വിലക്കുറവ്, സമ്മാന പദ്ധതികൾ എന്നിവയോടൊപ്പം ശ്രദ്ധേയവും ആകർഷണീയവുമായ പ്രമോഷനുകളും സഫാരിയുടെ പ്രത്യേകതയാണ്.

 യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപർ മാർക്കറ്റ് ആയതു കൊണ്ടുതന്നെ ഉപയോക്താക്കൾക്ക് സാമൂഹിക അകലം പാലിച്ച് ഷോപ്പിംഗ് നടത്താൻ സാധിക്കുമെന്ന്​ സഫാരി മാനേജ്‌​െമൻറ് അറിയിച്ചു. ഉപയോക്താക്കൾക്ക് ആവശ്യമായ അളവിൽ ലഭ്യത ഉറപ്പു വരുത്തിയതനെ്​ ശേഷം മാത്രമേ സഫാരി ഓഫറുകൾ പ്രഖ്യാപിക്കാറുള്ളൂ എന്നും അവർ കൂട്ടിച്ചേർത്തു. 

2019 സെപ്തംബർ നാലിന്​ പ്രവർത്തനമാരംഭിച്ച സഫാരിയുടെ 'വിൻ 30 ടയോട്ട കൊറോള', 'വിൻ 1 കിലോ ഗോൾഡ്', 'വിൻ 15 ടയോട്ട ഫോർച്യൂണർ' പ്രമോഷനുകൾക്ക്​ അഭൂത പൂർവമായ പ്രതികരണമാണ് ഉപയോക്താക്കളിൽ നിന്നും ലഭിച്ചത്. 'വിൻ ഹാഫ് എ മില്യൺ ദിർഹംസ്' പ്രമോഷനാണ് നിലവിൽ നടന്നു വരുന്നത്. ഹൈപർ മാർക്കറ്റിൽ നിന്നും 50 ദിർഹമിന്​ പർചേസ് ചെയ്യുന്നവർക്കെല്ലാം റാഫ്ൾ കൂപ്പൺ നറുക്കെടുപ്പിലൂടെ പ്രതിമാസം ലക്ഷം ദിർഹമാണ് കാഷ് പ്രൈസായി നൽകുന്നത്. 50,000 ദിർഹമാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം 30,000 ദിർഹമും മൂന്നാം സമ്മാനം 20,000 ദിർഹമുമാണ്. ഈ പ്രൊമോഷ​​െൻറ അഞ്ചാമത്തേയും അവസാനത്തെയും നറുക്കെടുപ്പ് ആഗസ്​റ്റ്​ 12നാണ് നടക്കുക. സഫാരി സന്ദർശിക്കുന്ന ഉപയോക്താവിന്​ ഒരു പ്രമോഷനിലെങ്കിലും പങ്കാളിയാവാൻ സാധിക്കുമെന്ന രൂപത്തിലാണ് ഓഫറുകൾ ഒരുക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.