ദുബൈ: മൂന്നുവർഷത്തിനിടെ ഒരു ഗതാഗത നിയമലംഘനം പോലും നടത്തുകയോ അപകടം വരുത്തുകയോ ചെയ്യാത്ത പൊലീസിലെ 22 മാതൃക ഡ്രൈവർമാരെ ദുബൈ പൊലീസ് ആദരിച്ചു.
ഇതുകൂടാതെ ‘സേഫ് ഡ്രൈവിങ് സ്റ്റാർസ്’ പരിപാടിയുടെ ഭാഗമായി സാധാരണക്കാർ ഉൾപ്പെടെ നൂറിലധികം ഡ്രൈവർമാരെ ആദരിക്കും. ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ഡ്രൈവർമാരെ പ്രേരിപ്പിക്കുകയും റോഡ് സുരക്ഷ ഉറപ്പുവരുത്തുകയുമാണ് കാമ്പയിനിന്റെ ലക്ഷ്യം.
പൊലീസ് വാഹനങ്ങൾ അപകടത്തിൽപെടുന്നത് 40 ശതമാനം കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെ സർക്കാർ ചെലവിൽ 2.4 കോടി ദിർഹം ലാഭിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ട്രാൻസ്പോർട്ട് റെസ്ക്യൂവിലെ ഇൻഷുറൻസ് വകുപ്പ് ഡയറക്ടർ കേണൽ സമീറ അബ്ദുല്ല അൽ അലി പറഞ്ഞു.
ഉത്തരവാദിത്തമുള്ള നല്ല ഡ്രൈവിങ് സംസ്കാരം പ്രോത്സാഹിപ്പിക്കാനും മികച്ച ട്രാഫിക് രീതികളെക്കുറിച്ച് ബോധവത്കരിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിലൂടെ മൊത്തത്തിൽ വാഹനാപകടങ്ങൾ കുറക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് എക്സലൻസ് ആൻഡ് പയനീയറിങ് അഫയേഴ്സ് അസിസ്റ്റൻറ് കമാൻഡ് ഇൻ ചീഫ് അബ്ദുൽ ഖുദ്ദൂസ് അബ്ദുൽ റസാഖ് അൽ ഉബൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.