റാസല്‍ഖൈമ: എമിറേറ്റുകളിലെ ബീച്ചുകളെക്കുറിച്ചും സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളെക്കുറിച്ചും വിശദീകരിച്ച് സര്‍ച്ച് ആൻഡ് റസ്ക്യൂവിലെ കാപ്റ്റന്‍ അബ്ദുല്റഹ്മാന് അല്‍ കത്രി. റാക് പൊലീസ് വാച്ച് ഫുള്‍ ഐ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേനല്‍ കടുത്തതോടെ വലിയ വിഭാഗം ജനങ്ങളാണ് ബീച്ചുകളിലെത്തുന്നതും വിനോദത്തിലും നീന്തല്‍ പരിശീലനത്തിലും ഏര്‍പ്പെടുന്നതും. പ്രധാന ബീച്ചുകളില്‍ മറൈന്‍ ലൈഫ് ഗാര്‍ഡുകളുടെ സാന്നിധ്യം വര്‍ധിപ്പിച്ചതിനുപുറമെ ബോധവത്കരണ പരിപാടികളും നടത്തുന്നുണ്ട്. കുട്ടികളുടെ പ്രായത്തിനും ഉയരത്തിനും അനുയോജ്യമായ നീന്തല്‍ കുളങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്നതില്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും കാപ്റ്റന്‍ അബ്ദുല്റഹ്മാന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.