ജിദ്ദ: വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ സൗദി ട്രാഫിക് വകുപ്പ്. കുട്ടികൾ വാഹനത്തിലുണ്ടാകുേമ്പാൾ ചൈൽഡ് സേഫ്റ്റി സീറ്റുകൾ ഉപയോഗിക്കാത്തവർക്കെതിരെ പിഴ ചുമത്തൽ ആരംഭിച്ചതായി ട്രാഫിക് വകുപ്പ് വ്യക്തമാക്കി. അൽഅഖ്ബാരിയ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വാഹനത്തിൽ കുട്ടികൾ കയറുമ്പോൾ ഡ്രൈവർ ചൈൽഡ് സേഫ്റ്റി സീറ്റുകൾ ഒരുക്കണമെന്നാണ് വ്യവസ്ഥ. പിൻസീറ്റ് ഉള്ള വാഹനത്തിൽ 10 വയസ്സിനു താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ കയറ്റുന്നത് നിയമലംഘനമാണ്. ഇതിന് 300 റിയാലിനും 500 റിയാലിനും ഇടയിൽ പിഴയുണ്ടാകും.
പിൻസീറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇതു ബാധകമല്ല. സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്ക് ഡ്രൈവറായാലും യാത്രക്കാരനായാലും 150 റിയാലിനും 300 റിയാലിനുമിടയിൽ പിഴയുണ്ടാകുമെന്നും ട്രാഫിക് വകുപ്പ് വ്യക്തമാക്കി.
മേൽസൂചിപ്പിച്ച ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ കാമറകൾ സ്ഥാപിക്കുന്നതിന് അംഗീകാരം ലഭിക്കുന്നതുവരെ ഫീൽഡ് പരിശോധന വ്യാപകമാക്കാനും ദിവസവും റിപ്പോർട്ട് നൽകാനും ബ്രാഞ്ച് ഒാഫിസുകളോട് ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.