ഏതു പാതിരായ്ക്കും സുരക്ഷിതമായി ഇറങ്ങിനടക്കാന്‍ കഴിയുന്നൊരു സ്ഥലം ആരുടെയും സ്വപ്നമാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന ഖ്യാതി നേടിയിരിക്കയാണ് അബൂദബി. സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള യു.എ.ഇയില്‍ തലയെടുപ്പോടെ നില്ക്കുകയാണിന്ന്. സ്ത്രീകള്‍ക്ക് ഭയാശങ്കകളില്ലാതെ ഏതുരാവിലും തെരുവുകളിലൂടെ നടക്കാനാവുമെന്ന് ജോര്‍ജ് ടൗണ്‍ യൂനിവേഴ്സിറ്റി പുറത്തുവിട്ട സ്ത്രീ-സമാധാന-സുരക്ഷാ സൂചിക വ്യക്തമാക്കുന്നു.
ഈ വര്‍ഷമാദ്യമാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന പട്ടം അബൂദബിക്ക് ലഭിച്ചത്. 'നമ്പിയോ' വെബ്സൈറ്റിെൻറ ആഗോള പട്ടികയില്‍ അബൂദബിക്കു പിറകെ ഷാര്‍ജയും ദുബൈയും ആദ്യ പത്തുസ്ഥാനങ്ങളിലെത്തി എന്നതും ശ്രദ്ധേയമായി. നഗരമെന്ന രീതിയില്‍ അനുദിനം വലിയതോതില്‍ വളര്‍ച്ച നേടുകയും എന്നാല്‍ സ്വൈര്യജീവിതം ഉറപ്പാക്കുന്നതിന് നിയമം കര്‍ശനമായി നടപ്പാക്കുകയും മികച്ച രീതിയിലുള്ള നഗരാസൂത്രണം പ്രാവര്‍ത്തികമാക്കുന്നതുമാണ് അബൂദബിയെ ലോകത്ത് മികവുറ്റതാക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച ജീവിതവും ജോലിസാഹചര്യവും ലഭ്യമാക്കുന്ന ഇടങ്ങളെക്കുറിച്ച് എച്ച്.എസ്.ബി.സി പുറത്തുവിട്ട പതിനാലാമത് എക്സാറ്റ് എക്സ്പ്ലോറര്‍ പഠനത്തില്‍ നാലാം സ്ഥാനമാണ് യു.എ.ഇ നേടിയത്. പത്തുസ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് യു.എ.ഇ. ഈ നേട്ടം കൈവരിച്ചത്. വീട് വിട്ട് മറ്റൊരു വീടായി യു.എ.ഇയെ കാണുന്ന മുസ്ലിമിതര പ്രവാസികള്‍ക്കായി നിയമനിര്‍മാണം നടത്തിപ്പോലും അബൂദബി ലോകത്തെ വിസ്മയിപ്പിച്ചത് അടുത്തിടെയാണ്.
കലയും കായികവും വിജ്ഞാനവും വിനോദവും സംസ്കാരവുമൊക്കെ ഈ രാജ്യത്തിെൻറ നെഞ്ചോടു ചേര്‍ത്തുപിടിക്കുന്നതിലും ഉയര്‍ത്തിക്കാട്ടുന്നതിലും ഒരു പിശുക്കും കാണിക്കാത്ത ഭരണാധികാരികള്‍ തന്നെയാണ് ഈ നേട്ടങ്ങള്‍ക്കു കാരണവും. കോവിഡ് മഹാമാരിയെ അതിജീവിച്ച് വളര്‍ച്ചയുടെ പടവുകള്‍ ഒട്ടും കിതയ്ക്കാതെ കയറുക തന്നെയാണ് അബൂദബി.
അബൂദബിയെ സംഗീതനഗരമായി യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വര്‍ക്ക് നാമകരണം ചെയ്തത് അടുത്തിടെയാണ്. ബ്രിട്ടനിലെ ലിവര്‍പൂള്‍, ന്യൂസിലാൻറിലെ ഓക്ലാൻറ്, സ്പെയിനിലെ സെവില, ഇന്ത്യയിലെ ചെന്നൈ നഗരങ്ങള്‍ക്കൊപ്പമാണ് അബൂദബിയും സംഗീതനഗരം പട്ടം ചൂടുന്നത്. 2004ലാണ് യുനെസ്കോ ഇത്തരമൊരു പദ്ധതിക്കു തുടക്കം കുറിച്ചത്. നഗരങ്ങളുടെ വികസന പദ്ധതികള്‍ക്കു സഹായകമാവുന്ന പദ്ധതികളെ പ്രോല്‍സാഹിപ്പിക്കുകയായിരുന്നു ഇതിനു പിന്നിലുണ്ടായിരുന്ന ലക്ഷ്യം.
ഏഷ്യയിലെ ആദ്യ സൈക്ലിങ് സൗഹൃദ നഗരമെന്ന ഖ്യാതിയും(ബൈക്ക് സിറ്റി) അബൂദബിക്കു സ്വന്തം. നോര്‍വേ, കോപന്ഹേഗന്, ഗ്ലാസ്ഗോ, പാരിസ്, വാന്‍കൂവര്‍ തുടങ്ങിയ നഗരങ്ങള്‍ക്കൊപ്പമാണ് അബൂദബി ബൈക്ക് സിറ്റി പട്ടം നേടിയത്. ഹുദരിയാത്ത് ദ്വീപിലെ സൈക്ലിങ്ട്രാക്കില്‍ നടന്ന പ്രത്യേക പരിപാടിയില്‍ സൈക്ലിങ്ങിെൻറ ആഗോള ഭരണസമിതിയായ യൂനിയന്‍ സൈക്ലിസ്റ്റ് ഇൻറര്‍നാഷനല്‍(യു.സി.ഐ) അധികൃതരില്‍ നിന്ന് യു.സി.ഐ ബൈക്ക് സിറ്റി പെരുമ അബൂദബി എക്സിക്യൂട്ടീവ് ഓഫിസ് ചെയര്‍മാനും അബൂദബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നെഹ് യാന്‍ ഏറ്റുവാങ്ങിയിരുന്നു. 2022,2024 യു.സി.ഐ അര്‍ബന്‍ സൈക്ലിങ് ലോക ചാംപ്യന്‍ഷിപ്പുകള്‍ അബൂദബിയില്‍ നടക്കുക. ഹുദൈരിയാത്ത് ദ്വീപില്‍ 28 കിലോമീറ്റര്‍ നീളത്തിലാണ് സൈക്ലിങ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.