ഫുജൈറ: ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഫുജൈറ വിമാനത്താവളത്തിൽ നിന്നും കേരളത്തിലേക്ക് സർവീസ് ആരംഭിക്കുന്നു. ഒമാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സലാം എയർ ജൂലൈ അഞ്ച് മുതലാണ് ഫുജൈറ വിമാനത്താളവത്തിൽ നിന്നും സർവീസുകൾ ആരംഭിക്കുന്നത്. കേരളത്തിലേക്ക് തിരുവനന്തപുരത്തേക്ക് ജൂലായ് 16നാണ് ആദ്യത്തെ സർവീസ് നടത്തുന്നത്. ഫുജൈറയിൽ നിന്ന് മസ്കറ്റ് വഴിയാണ് തിരുവനന്തപുരത്തേക്കുള്ള സർവീസ്.
കേരളത്തിലേക്ക് കൂടാതെ ജയ്പൂർ, ലക്നൗ എന്നിവിടങ്ങളിലേക്കും സർവീസുകൾ ആരംഭിക്കുന്നുണ്ട്. സലാം എയര്‍ മസ്കത്തിൽ നിന്ന് കേരളത്തിലേക്ക് നേരത്തെ സർവീസ് ആരംഭിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ ഫുജൈറയിൽ നിന്ന് മസ്കത്തിലേക്ക് സർവീസ് ആരംഭിക്കുന്നതോടെ ഫുജൈറയിലും സമീപപ്രദേശങ്ങളിലും ഉള്ളവർക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ നാട്ടിൽ എത്താൻ ആകും.
40 കിലോ ലഗേജ് കൊണ്ടുപോകാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. തിങ്കൾ, ബുധൻ ദിവസങ്ങളിലായി രാവിലെ ഒമ്പത് മണിക്കും വൈകിട്ട് 8.15 നും ആയി ആഴ്ചയിൽ ആകെ നാല് സർവീസുകൾ ആണ് ഇപ്പോൾ ആരംഭിക്കുന്നത്.
ഈദുഹൽ അദ്ഹ, സ്കൂൾ അവധി ദിനങ്ങൾ ഒരുമിച്ച് വരുന്ന സാഹചര്യത്തിൽ സലാം എയറിന്റെ പുതിയ സർവിസ് ഷെഡ്യൂൾ പ്രവാസികൾക്ക് ഏറെ സഹായകമാവും. മറ്റ് എയർലൈനുകളെ അപേക്ഷിച്ച് കുറഞ്ഞ ടിക്കറ്റും നിരക്കും പത്ത് കിലോ അധിക ലഗേജ് സൗകര്യവും സലാം എയർ ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.