ഷാർജ: പോർട്ട് ബൈറൂത്തിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആശ്വാസം നൽകാന്‍ ശ്രമവുമായി ഷാർജ ഭരണാധികാരിയുടെ പത്നി. ദ ബിഗ് ഹാർട്ട് ഫൗണ്ടേഷൻ (ടി.ബി.എച്ച്.എഫ്) ചെയർപേഴ്‌സനും യു.എൻ എച്ച്.സി.ആറിലെ അഭയാർഥി കുട്ടികളുടെ വക്താവുമായ ശൈഖ ജവാഹർ ബിന്ത് മുഹമ്മദ് അൽ ഖാസിമി സമാരംഭിച്ച 'സലാം ബൈറൂത് കാമ്പയിന്‍' വഴിയാണ് ശ്രമം. സ്‌ഫോടനത്തിൽ തകർന്ന 485 വീടുകളുടെ അറ്റകുറ്റപ്പണികൾക്കും പുനഃസ്ഥാപനത്തിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇത് 225 അഭയാർഥികൾ ഉൾപ്പെടെ 2900 ഇരകളെ അടുത്ത ആറു മാസത്തിനുള്ളിൽ അവരുടെ വാസസ്ഥലങ്ങളിലേക്ക് മടങ്ങാൻ പ്രാപ്തരാക്കും.
ഷാർജ ആസ്ഥാനമായ ആഗോള മനുഷ്യാവകാശ സംഘടനയായ ടി.ബി.എച്ച്.എഫിെൻറ നേതൃത്വത്തിൽ സലാം ബൈറൂത്തിെൻറ പ്രാരംഭ പ്രോജക്ടുകൾ തുടങ്ങി. ദുരിതബാധിതർക്ക് പുതപ്പ്, മെത്ത, പ്ലാസ്റ്റിക് ഷീറ്റുകൾ തുടങ്ങിയ അവശ്യസാധനങ്ങൾ നൽകുന്നതടക്കമുള്ള ശ്രമങ്ങൾ തുടരുകയാണ്. ലബനാൻ പൗരന്മാരും അഭയാർഥികളും ഉൾപ്പെടെ 650 ദുരിതബാധിതരെ പദ്ധതി പുനരധിവസിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.