‘സ​ല്യൂ​ട്ടി​ങ് ദ ​റി​യ​ല്‍ ഹീ​റോ​സ്’ സൈ​നി​ക​രെ ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങി​ല്‍ യു.​എ.​ഇ. മി​ലി​ട്ട​റി സീ​നി​യ​ര്‍ ഓ​ഫി​സ​ര്‍ അ​ബ്ദു​ല്ല അ​ലി അ​ല്‍ ബ​ലൂ​ഷി സം​സാ​രി​ക്കു​ന്നു

‘സല്യൂട്ടിങ് ദ റിയല്‍ ഹീറോസ്’; വിമുക്​ത ഭടൻമാർക്ക്​ ആദരം


അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ല്‍ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ മു​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ദ​രി​ച്ച്​ പ്ര​വാ​സ​​ലോ​കം. അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക വേ​ദി​യാ​ണ്​ ‘സ​ല്യൂ​ട്ടി​ങ് ദ ​റി​യ​ല്‍ ഹീ​റോ​സ്’ എ​ന്ന ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ത് ഒ​മ്പ​താം ത​വ​ണ​യാ​ണ് ജ​വാ​ന്മാ​രെ ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ക്കു​റി മ​ല​യാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള 30 സൈ​നി​ക​ര്‍ ആ​ദ​ര​മേ​റ്റു​വാ​ങ്ങി.

അ​മ​ര്‍ ജ​വാ​ന്‍ ജ്യോ​തി​യി​ല്‍ പു​ഷാ​പ​ര്‍ച്ച​ന ന​ട​ത്തി​. കേ​ര​ളം, ഹ​രി​യാ​ന, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ര്‍ പ്ര​ദേ​ശ്, ക​ര്‍ണാ​ട​ക, ത​മി​ഴ്‌​നാ​ട്, ബി​ഹാ​ര്‍, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രും പ​ങ്കെ​ടു​ത്തു. ആ​ര്‍മി, നേ​വി, എ​യ​ര്‍ഫോ​ഴ്‌​സ്, സി.​ആ​ര്‍.​പി.​എ​ഫ്, ബി.​എ​സ്.​എ​ഫ്. അ​സം റൈ​ഫി​ള്‍സ്, ഇ​ന്തോ-​തി​ബ​ത്ത​ന്‍ ബോ​ര്‍ഡ​ര്‍ പൊ​ലീ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ കേ​ണ​ല്‍ മു​ത​ല്‍ കോ​ണ്‍സ്റ്റ​ബി​ള്‍ വ​രെ​യു​ള്ള റാ​ങ്കു​കാ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. ക്യാ​പ്റ്റ​ന്‍ മി​നി ജോ​ണ്‍, ല​ഫ്. ക​മാ​ൻ​ഡ​ർ ല​ളി​ത എ​ന്നീ മ​ല​യാ​ളി സൈ​നി​ക​ര്‍ അ​ട​ക്കം ല​ഫ്. കേ​ണ​ൽ ഡോ. ​മ​മ​ത മി​ശ്ര, ​ൈഫ്ല​റ്റ് വി​ങ് ക​മാ​ൻ​ഡ​ർ ഡോ. ​വേ​ല സ​ച്‌​ദേ​വ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.ബാ​ല​വേ​ദി അം​ഗ​ങ്ങ​ള്‍ ആ​ല​പി​ച്ച യു.​എ.​ഇ-​ഇ​ന്ത്യ ദേ​ശീ​യ ഗാ​ന​ത്തോ​ടെ പ​രി​പാ​ടി ഗ്രൂ​പ് ക്യാ​പ്റ്റ​ന്‍ ഹ​ര്‍പ്രീ​ത് സി​ങ് ലു​പ്ത്ര ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ്​ ടി.​വി. സു​രേ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു.​എ.​ഇ. മി​ലി​ട്ട​റി സീ​നി​യ​ര്‍ ഓ​ഫി​സ​ര്‍ അ​ബ്ദു​ല്ല അ​ലി അ​ല്‍ ബ​ലൂ​ഷി, അ​ബൂ​ദ​ബി നെ​ക്‌​സ്റ്റ​ര്‍ ഡി​ഫ​ന്‍സ് സി​സ്റ്റം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പാ​ട്രി​ക് റി​വെ​റ്റ്, നെ​ക്‌​സ്റ്റ​ര്‍ ഡി​ഫ​ന്‍സ് സി​സ്റ്റം ഡെ​പ്യൂ​ട്ടി കോ​ണ്‍ട്രാ​ക്ട് മാ​നേ​ജ​ര്‍ യോ​റി​ക് ല്യൂ​സെ​റ്റ്, സം​സ്‌​കാ​രി​ക വേ​ദി കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ര്‍ കൊ​ല്ലം, വേ​ദി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​മ​ല്‍ കു​മാ​ര്‍, മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് ക​യ​ന​യി​ല്‍, സെ​ക്ര​ട്ട​റി എം.​യു ഇ​ര്‍ഷാ​ദ്, അ​ഹ​ല്യ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ സീ​നി​യ​ര്‍ ഓ​പ​റേ​ഷ​ന്‍ മാ​നേ​ജ​ര്‍ സൂ​ര​ജ് പ്ര​ഭാ​ക​ര്‍, സു​നി​ല്‍ പൂ​ജാ​രി, അ​നൂ​പ് ന​മ്പ്യാ​ര്‍, കേ​ശ​വ​ന്‍ ലാ​ലി, ഷാ​ന​വാ​സ് മാ​ധ​വ​ന്‍, ഷ​ഹ​ന മു​ജീ​ബ്, മു​ജീ​ബ് അ​ബ്ദു​ല്‍ സ​ലാം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - 'Saluting the Real Heroes'; Tribute to veterans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.