ദുബൈ: സമസ്ത കേരള സുന്നി കൗൺസിലിന് കീഴിൽ സംഘടിപ്പിക്കുന്ന സമസ്ത ഗ്രാൻഡ് മീലാദ് കോൺഫറൻസ് ശനിയാഴ്ച ദുബൈ അൽ മംസർ (അൽ ഇത്തിഹാദ് സ്കൂൾ) ഹാമിദ് കോയമ്മ തങ്ങൾ നഗറിൽ നടക്കും. നബിദിന സന്ദേശം, പ്രമുഖർ നേതൃത്വം നൽകുന്ന ബുർദ മജ്ലിസ്, മൗലിദ് മജ്ലിസ്, ഹുബ്ബു റസൂൽ പ്രഭാഷണം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടക്കും. വൈകുന്നേരം നാലര മണിക്ക് ആരംഭിക്കുന്ന ആദ്യ സെഷനിൽ അബ്ദുൽ ഹകീം തങ്ങൾ പ്രാർഥന നടത്തും.
ടി.കെ.സി അബ്ദുൽ ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ അബ്ദുറഹ്മാൻ തങ്ങൾ അബൂദബി ഉദ്ഘാടനം ചെയ്യും. ‘നബിദിനത്തിന്റെ പ്രാമാണികത’ എന്ന വിഷയത്തിൽ അബ്ദുൽ ജലീൽ ദാരിമി ദുബൈ പ്രഭാഷണം നടത്തും. എസ്.കെ.എസ്.എസ്.എഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അസ്ലം ഫൈസി പ്രോജക്ട് അവതരിപ്പിക്കും. അലി ഫൈസി സ്വാഗതവും സഈദ് തളിപ്പറമ്പ് നന്ദിയും പറയും.
ഏഴ് മണിക്ക് തുടങ്ങുന്ന സെഷനിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രമുഖർ നേതൃത്വം നൽകുന്ന ബുർദ മജ്ലിസും മൗലിദ് മജ്ലിസും നടക്കും.
തുടർന്ന് നടക്കുന്ന സമാപന സമ്മേളനം യു.എ.ഇ സുന്നി കൗൺസിൽ പ്രസിഡന്റ് പൂക്കോയ തങ്ങൾ ബാ അലവിയുടെ അധ്യക്ഷതയിൽ കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം മൊയ്തീൻ കുട്ടി ഫൈസി വാക്കോട് അനുഗ്രഹ പ്രഭാഷണവും അൻവർ മുഹ്യുദ്ദീൻ ഹുദവി ഹുബ്ബു റസൂൽ പ്രഭാഷണവും നടത്തും. സമാപന പ്രാർഥനക്ക് മുബശ്ശിർ തങ്ങൾ നേതൃത്വം നൽകും.
പരിപാടിയിൽ ശിഹാബുദ്ദീൻ തങ്ങൾ അൽഐൻ, അബ്ദുന്നാസർ ശിഹാബ് തങ്ങൾ റാസൽഖൈമ, അബ്ദുൽ ഹകീം തങ്ങൾ ദുബൈ, സക്കീർ ഹുസൈൻ തങ്ങൾ ദുബൈ, അസീൽ അലി ശിഹാബ് തങ്ങൾ പാണക്കാട്, അഷ്കർ അലി തങ്ങൾ മംഗലാപുരം, മൊയ്തീൻ ഹാജി അൽഐൻ, അബ്ദുൽ ജലീൽ ഹാജി ഒറ്റപ്പാലം, അഹ്മദ് സുലൈമാൻ ഹാജി, അബ്ദുള്ള ചേലേരി, സി.വി അബ്ദു റഹ്മാൻ റാസൽഖൈമ, മൂസ ഹാജി പള്ളിക്കര ഷാർജ, ഹുസൈൻ ദാരിമി.
അലവി കുട്ടി ഫൈസി മുതുവല്ലൂർ, അബ്ദുൽ റസാഖ് വളാഞ്ചേരി, അബ്ദുൽ കബീർ ഹുദവി അബൂദബി, ഇബ്രാഹിം ഫൈസി ദുബൈ, ഷൗക്കത്തലി മൗലവി ദൈദ്, അബ്ദു റഷീദ് ദാരിമി പരതക്കാട്, അബ്ദുൽ ഹമീദ് ഉമരി അബൂദബി, ഷറഫുദ്ദീൻ ഹുദവി, മൻസൂർ മൂപ്പൻ അബൂദബി.
സി.കെ അബൂബക്കർ, നഈം പുത്തൂർ, അബൂബക്കർ ഉമ്മുൽഖുവൈൻ, ഇസ്മായിൽ എമിറേറ്റ്സ് അജ്മാൻ, ശാക്കിർ ഹുദവി റാസൽഖൈമ തുടങ്ങിയ നേതാക്കൾ സംബന്ധിക്കും. കെ.എം. കുട്ടി ഫൈസി അച്ചൂർ സ്വാഗതവും ഷൗക്കത്ത് ഹുദവി നന്ദിയും പറയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.