ഷാര്‍ജ: കാലാവസ്ഥ പ്രവചനം വള്ളി പുള്ളി മാറാതെ എത്തിയ പൊടിക്കാറ്റില്‍ ജനജീവിതം ദുസ്സഹമായി. തണുപ്പ് വിട്ട് പോകാത്ത പകലിലേക്ക് പൊടിപ്പറത്തി കാറ്റെത്തിയതോടെ തെരുവുകള്‍ വിജനമായി. പലയിടത്തും കെട്ടിടങ്ങളുടെ കോലായകളിലേക്ക് മണ്ണടിച്ച് കയറി. ദുരക്കാഴ്ച്ചയും പലഭാഗത്തും തടസപ്പെട്ടു. ഉള്‍നാടന്‍ റോഡുകളെക്കാൾ ദീര്‍ഘ ദൂര റോഡുകളെയാണ് പൊടിക്കാറ്റ് കാര്യമായി ബാധിച്ചത്. പകല്‍ കടകമ്പോളങ്ങളില്‍ ആളനക്കം കുറഞ്ഞത് കച്ചവടത്തെയും ബാധിച്ചു. ഡെലിവറി ജോലിക്കാരാണ് ഏറെ പ്രയാസപ്പെട്ടത്. ആളുകള്‍ പുറത്തിറങ്ങാത്തത് കാരണം ഓര്‍ഡറുകള്‍ കൂടുതലായിരുന്നു. കണ്ണും മൂക്കും സുരക്ഷിതമാക്കിയായിരുന്നു ഡെലിവറിക്കാര്‍ പുറത്തിറങ്ങിയത്. തണുപ്പ് കാലം ആഘോഷിക്കാന്‍ മരുഭൂമിയില്‍ കൂടാരങ്ങള്‍ കെട്ടി താമസിക്കുന്നവരെയും പൊടിക്കാറ്റ് കാര്യമായി ശല്യപ്പെടുത്തി. വടക്കന്‍ മലയോര മേഖലയിലും പൊടിക്കാറ്റ് ശക്തമായിരുന്നു. ചിലഭാഗങ്ങളില്‍ ചാറ്റല്‍ മഴയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.