അവസാന ആഗ്രഹം ബാക്കി വെച്ച് സാന്ദ്ര മരണത്തിനു കീഴടങ്ങി

ഷാർജ: 'എയർ ഹോസ്റ്റസ് ആകണമെന്നായിരുന്നു ആഗ്രഹം. ഇപ്പോൾ ക്ലിനിക്കൽ സൈക്കോളജിസ്റ് ആകാനാണ് കൂടുതൽ താൽപര്യം.' ദിവസങ്ങൾക്കു മുമ്പ് സാന്ദ്ര പറഞ്ഞതാണ് ഈ വാക്കുകൾ. പക്ഷെ അവസാന ആഗ്രഹവും ബാക്കിവെച്ച് സാന്ദ്ര യാത്രയായി. ഇക്കഴിഞ്ഞ സിബി.എസ്. പ്ലസ് ടു പരീക്ഷയിൽ സ്‌കൂളിൽ പോകാൻ സാധിക്കാത്തതിനാൽ വീട്ടിലിരുന്നു പഠിച്ചു ഉന്നത വിജയം നേടിയ സാന്ദ്ര ആൻ ജെയ്‌സൺ (17) ഇന്ന് മരണത്തിനു കീഴടങ്ങി.

ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി രോഗബാധിതയായിരുന്ന സാന്ദ്ര തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്. അടൂർ സ്വദേശിയായ ആൻസ് വില്ലയിൽ ജെയ്‌സൺ തോമസിന്‍റെയും ബിജി ജെയ്‌സൺന്‍റെയും മകളാണ് സാന്ദ്ര. റിച്ച ആൻ ജെയ്‌സൺ സഹോദരിയാണ്. ഷാർജ മാർത്തോമ്മ ഇടവകാംഗമായ സാന്ദ്രയുടെ മാതൃ ഇടവക അടൂർ ഇമ്മാനുവേൽ ഇടവകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.