ദുബൈ: അതിർത്തികൾ കൊണ്ട് വേർതിരിക്കാൻ കഴിയാത്ത സുപ്രധാന വികാരങ്ങളാണ് സ്നേഹവും ഭക്ഷണവുമെന്ന് പ്രമുഖ ഇന്ത്യൻ ടെന്നിസ് താരം സാനിയാ മിർസ. സ്നേഹത്തെപ്പോലെ രുചി വൈവിധ്യങ്ങളും നാടുകളെ അടുപ്പിക്കുകയും കോർത്തിണക്കുകയും ചെയ്യുമെന്നും ഭർത്താവും പാക് ക്രിക്കറ്റ് താരവുമായ ഷുഹൈബ് മാലിക്കുമൊത്ത് ദുബൈ കറാമയിൽ സ്ഥാൻ റസ്റ്ററൻറ് ഉദ്ഘാടനം ചെയ്ത ശേഷം സാനിയ മാധ്യമങ്ങളോടു പറഞ്ഞു. പ്രണയത്തിൽ ഏറ്റവും അവസാനം മാത്രമാണ് തങ്ങൾ രണ്ടു രാജ്യക്കാരാണ് എന്ന കാര്യം ചിന്തിച്ചതു പോലും.
ഇന്ത്യ^പാക്കിസ്താൻ^അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളുടെ തനതു വിഭവങ്ങളും സ്ട്രീറ്റ് ഫുഡും ആധികാരികതയോടെ ഒരുക്കി സംസ്കാരങ്ങളുടെ സൗഹാർദം ലോകത്തിനു പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഡയറക്ടർ രോഹിത് മുരല്യ പറഞ്ഞു. കാബുൾ, പേഷ്വാർ, കറാച്ചി, ബോംബേ, ഡൽഹി തുടങ്ങിയ നഗരങ്ങളുടെ ഭക്ഷണത്തിനൊപ്പം അവയുടെ സ്വഭാവവും ചര്യകളും സമ്മേളിക്കുന്ന സ്ഥാനമായി റസ്റ്ററൻറ് മാറും. വിവിധയിനം റൊട്ടികൾ, ബിരിയാണികൾ, കബാബുകൾ എന്നിവക്കു പുറമെ മട്ടൺ ഹൽവ ഉൾപ്പെടെ മധുരപലഹാരങ്ങളും ഒരുക്കുന്നുണ്ട്.
ഇന്ത്യ പാലസ്, ഗോൾഡൻ ഡ്രാഗൺ റസ്റ്ററൻറുകളിലൂടെ പ്രശസ്തമായ എസ്.എഫ്.സി ഗ്രൂപ്പിെൻറ പുതിയ സംരംഭമാണ് സ്ഥാൻ. എസ്.എഫ്.സി സ്ഥാപകനും ചെയർമാനുമായ കെ. മുരളീധരൻ, എക്സിക്യൂട്ടിവ് ഷെഫ് ഗുനീത് സിംഗ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.