ബോളിവുഡ്​ നടൻ സഞ്​ജയ്​ ദത്ത്​ ജി.ഡി.ആർ.എഫ്​.എ ഡയറക്​ടർ ജനറൽ മുഹമ്മദ്​ അഹ്​മദ്​ അൽ മറിയിൽനിന്ന്​ ഗോൾഡൻ വിസ പതിപ്പിച്ച പാസ്​പോർട്ട്​ ഏറ്റുവാങ്ങുന്നു 

സഞ്​ജയ്​ ദത്തിന്​ ദു​ബൈ ഗോൾഡൻ വിസ

ദുബൈ: ബോളിവുഡ്​ താരം സഞ്​ജയ്​ ദത്തിന്​ ദു​ൈബ ഗോൾഡൻ വിസ നൽകി ആദരിച്ചു.പത്ത്​ വർഷത്തെ ദീർഘകാല വിസ ജി.ഡി.ആർ.എഫ്​.എ ഡയറക്​ടർ ജനറൽ മുഹമ്മദ്​ അഹ്​മദ്​ അൽ മറി സമ്മാനിച്ചു. വിസ സമ്മാനിച്ച ദുബൈ സർക്കാറിന്​ നന്ദി അറിയിക്കുന്നതായി സഞ്​ജയ്​ ദത്ത്​ ട്വിറ്ററിൽ കുറിച്ചു. ആദ്യമായാണ്​ ഇന്ത്യയിലെ മുഖ്യധാരാ നടന്​ ദുബൈ ഗോൾഡൻ വിസ നൽകുന്നത്​.

കഴിഞ്ഞ ദിവസം ബ്രസീൽ മുൻ ഫുട്​ബാൾ താരം റൊണാൾഡീഞ്ഞോക്ക്​ ഗോൾഡൻ വിസ നൽകിയിരുന്നു. നിലവിൽ യു.എ.ഇയിലേക്ക്​ യാത്രാവിലക്കുണ്ടെങ്കിലും ഗോൾഡൻ വിസക്കാർക്ക്​ വരുന്നതിൽ തടസ്സമില്ല.

Tags:    
News Summary - Sanjay Dutt gets Dubai Golden Visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.