സാറ അൽ അമിരി: അതിരുകൾ ഭേദിച്ച സ്​ത്രീശക്​തി

ആറു​ മാസം മുമ്പ്​​ ജപ്പാനിലെ താനിഗാഷിമ ​െഎലൻഡിൽ നിന്ന്​ യു.എ.ഇയുടെ സ്വപ്​നങ്ങൾ ചൊവ്വയിലേക്ക്​ കുതിച്ചുയരു​േമ്പാൾ ​ദൗത്യത്തി​ന്​ ചുക്കാൻ പിടിച്ചത്​ ഒരു വനിതയായിരുന്നു. യു.എ.ഇ അഡ്വാൻസ് സയൻസ് സഹമന്ത്രിയും രാജ്യത്തെ ബഹിരാകാശ പദ്ധതിയുടെ മേധാവിയുമായ സാറ അൽ അമിരി. യു.എ.ഇ തൊടുത്തുവിട്ട 12ൽപരം ഉപഗ്രഹങ്ങളുടെയും തലപ്പത്ത്​​ അമിരിയായിരുന്നു. ഒടുവിൽ, ബി.ബി.സി തയാറാക്കിയ ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടികയിലും ഇടംപിടിച്ചു. അറബ് മേഖലയിൽ നിന്നുള്ള ഏക സാന്നിധ്യം. ആറു മാസം പിന്നിട്ട്​ ഹോപ്​ ചൊവ്വയിലേക്കെത്തു​േമ്പാൾ അതിനുപിന്നിൽ പ്രവർത്തിച്ചതിൽ 34 ശതമാനവും ഇമാറാത്തി വനിതകളായിരുന്നു. അതിന്​ നേതൃത്വം നൽകിയതാവ​ട്ടെ സാറ അൽ അമിരിയും.

നാലു വര്‍ഷം മുമ്പാണ് സാറ യു.എ.ഇയുടെ ബഹിരാകാശ ദൗത്യത്തി​െൻറ ചുമതലക്കാരിയായി നിയമിതയായത്. ലോകം ഉറ്റുനോക്കുന്ന ചൊവ്വാദൗത്യമെന്ന ഭാരിച്ച ഉത്തരവാദിത്തമേറ്റെടുത്തിരിക്കുന്നത് ഒരു സ്ത്രീ. ശാസ്ത്ര സാങ്കേതിക രംഗത്തുള്ളവരും മറ്റു വികസിത രാജ്യങ്ങളും സംശയത്തോടെയാണ് ഇതു നോക്കിക്കണ്ടത്. എന്നാൽ യു.എ.ഇയുടെ ചൊവ്വദൗത്യം വിജയത്തിലേക്ക് അടുക്കുമ്പോള്‍ ആശ്ചര്യങ്ങളെല്ലാം അഭിനന്ദനങ്ങള്‍ക്ക് വഴിമാറുകയായിരുന്നു. കമ്പ്യൂട്ടര്‍ എന്‍ജിനീയറായാണ് സാറ കരിയര്‍ തുടങ്ങുന്നത്. പിന്നീട് എമിറേറ്റ്സ് ഇൻസ്​റ്റിറ്റ്യൂഷന്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്ന സ്ഥാപനത്തിലേക്ക് മാറി.

2016ല്‍ എമിറേറ്റ്സ് സയന്‍സ് കൗണ്‍സിലി​െൻറ തലപ്പത്ത് എത്തി. തൊട്ടടുത്ത വര്‍ഷം അഡ്വാന്‍സ്ഡ് സയന്‍സ് വകുപ്പ്​ മന്ത്രിയായി. 30 വര്‍ഷത്തെ പുരോഗതി മുന്നില്‍ക്കണ്ടാണ് രാജ്യം മുന്നോട്ടുപോകുന്നതെന്നും അതി​െൻറ അടിസ്ഥാന ശില തന്നെ ശാസ്ത്രമാണെന്നും സാറ പറയുന്നു. യു.എ.ഇ രാഷ്​ട്ര നേതാക്കളും സാറയെ പ്രശംസകൊണ്ട്​ മൂടിയിരുന്നു. അറബ് സ്ത്രീകൾക്ക് ഒന്നും അസാധ്യമല്ലെന്ന് തെളിയിക്കുകയാണ് സാറ എന്നായിരുന്നു യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വീറ്റ്​ ചെയ്​തത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.