ശരത്തിന്റെ കർണാട്ടിക് സംഗീത കച്ചേരി 27ന്

ദുബൈ: പ്രശസ്ത ദക്ഷിണേന്ത്യൻ സംഗീത സംവിധായകനും മലയാളികൾക്ക് പ്രിയങ്കരനുമായ ശരത്തിന്റെ കർണാട്ടിക് സംഗീത കച്ചേരി 27ന് വൈകുന്നേരം അഞ്ചിന് ദുബൈ ഖിസൈസിലെ വുഡ് ലെം പാർക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കല-സംഗീത പ്രതിഭകളുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ 'സ്റ്റേജ് യു.എ.ഇ'ആണ് സംഘാടകർ. തിരുവിഴ വിജു എസ്. ആനന്ദ്, കുഴൽമന്നം ജി. രാമകൃഷ്ണൻ, ആറ്റിങ്ങൽ എം.ആർ. മധു തുടങ്ങിയ കലാകാരന്മാരും പങ്കെടുക്കും. യു.എ.ഇയുടെ 50ാം ദേശീയ ദിനാഘോഷത്തി‍െൻറ ഭാഗമായി തദ്ദേശീയരും വിദേശിയരുമായ വിവിധ ഡിപാർട്ട്മെന്‍റ് മേധാവികളെ ഉപഹാരം നൽകി ആദരിക്കുമെന്ന് ചെയർമാൻ എൻ. മുരളീധര പണിക്കർ അറിയിച്ചു. സൗജന്യ പാസിനായി ഈ നമ്പറുകളിൽ വിളിക്കാം: 050 2089123, 055 663 7884.

Tags:    
News Summary - Sarath's Carnatic music on the 27th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.