ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്റർ സംഘടിപ്പിക്കുന്ന സർഗോത്സവം-2023 ലോഗോ പ്രകാശനം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് നടന്ന സൂം, എഫ്.ബി ലൈവിലൂടെ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, രജിസ്ട്രാർ വിനോദ് വൈശാഖി എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. ഒക്ടോബർ 22, നവംബർ അഞ്ച് തീയതികളിലായി നടക്കുന്ന സർഗോത്സവ മത്സരങ്ങളിൽ ദുബൈ ചാപ്റ്ററിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കുട്ടികളാണ് പങ്കെടുക്കുന്നത്.
ഇന്ത്യക്കു പുറത്ത് ആദ്യമായാണ് ഒരു മലയാളം മിഷൻ ചാപ്റ്റർ കുട്ടികൾക്കായി സർഗോത്സവം സംഘടിപ്പിക്കുന്നത്. ദുബൈ ചാപ്റ്ററിന്റെ യശസ്സിൽ ഒരു പൊൻതൂവലായിരിക്കും സർഗോത്സവമെന്ന് ഡയറക്ടർ മുരുകൻ കാട്ടാക്കട പറഞ്ഞു. സർഗോത്സവം പ്രോഗ്രാം കോഓഡിനേറ്ററും ചാപ്റ്റർ വൈസ് പ്രസിഡന്റുമായ സർഗ റോയ് സ്വാഗതം പറഞ്ഞ് ആരംഭിച്ച പരിപാടിയിൽ ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ അധ്യക്ഷനായി.
പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ കുഞ്ഞഹമ്മദ്, ചാപ്റ്റർ കൺവീനർ ഫിറോസിയ ദിലീഫ് റഹ്മാൻ, വിദഗ്ധ സമിതി അധ്യക്ഷ സോണിയ ഷിനോയ് പുൽപ്പാട്ട്, ഉപദേശക സമിതിയംഗം റോയ് നെല്ലിക്കോട്, ഓർമ സെക്രട്ടറി പ്രദീപ് തോപ്പിൽ, കേരളോത്സവം കൺവീനർ സജീവൻ എന്നിവർ ആശംസകൾ നേർന്നു. പ്രസിഡന്റ് അമ്പുജം സതീഷ്, സെക്രട്ടറി ദിലീപ് സി.എൻ.എൻ എന്നിവർ പരിപാടി നിയന്ത്രിച്ചു. ഐ.ടി കോഓഡിനേറ്റർ ഷംസി റഷീദ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.