ദുബൈ: ചിത്രമേള, സാഹിത്യോത്സവം, ക്വിസ്, കലോൽത്സവം, മാപ്പിള കലാമേള, ഡിബേറ്റ് എന്നീ വിഭാഗങ്ങളായിലായി 30 ഇനങ്ങളിൽ 300 ഓളം കലാകാരന്മാർ മാറ്റുരക്കുന്ന ദുബൈ കെ.എം.സി.സിയുടെ സർഗോത്സവം പരിപാടിയുടെ പോസ്റ്റർ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം നിർവഹിച്ചു. പ്രമുഖ വ്യവസായി അബ്ബാസ് കല്ലട ഏറ്റുവാങ്ങി. ദുബൈ കെ.എംസി.സി ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, മുസ്തഫ വേങ്ങര സംബന്ധിച്ചു.
സംഘാടക സമിതി യോഗം ആക്ടിങ് പ്രസിഡൻറ് ഹുസ്നർ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ആക്ടിങ് സെക്രട്ടറി ഇസ്മായിൽ അരൂക്കുറ്റി, ഓർഗനൈസിങ് സെക്രട്ടറി ഹംസ തോട്ടി, സർഗോത്സവം ഭാരവാഹികളായ ടി.എം.എ. സിദീഖ്, ജാസിം, അമീൻ തിരുവനന്തപുരം, റഈസ് കോട്ടക്കൽ, രഹ്നാസ് യാസീൻ, അസീസ് പന്നിത്തടം, അഷ്റഫ് തോട്ടോളി, മജീദ് മടക്കിമല സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.