അബൂദബി: പാലക്കാട് ജില്ല കെ.എം.സി.സി അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച കലാസാഹിത്യ മത്സരങ്ങള്‍ ‘സര്‍ഗോത്സവ്-23’ സമാപിച്ചു. ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധാനംചെയ്ത് നൂറോളം പ്രതിഭകള്‍ മാറ്റുരച്ചു.
വനിതകൾക്ക് മെഹന്തി, കുട്ടികള്‍ക്ക് കളറിങ് മത്സരവും സംഘടിപ്പിച്ചു. കലാസാഹിത്യ മത്സരങ്ങളില്‍ കോങ്ങാട്, മണ്ണാര്‍ക്കാട്, പട്ടാമ്പി മണ്ഡലം കെ.എം.സി.സി കമ്മിറ്റികള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
സമാപന സമ്മേളനം അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ല കെ.എം.സി.സി പ്രസിഡന്റ് ശിഹാബ് കരിമ്പനോട്ടില്‍ അധ്യക്ഷത വഹിച്ചു.
അബൂദബി കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അഷറഫ് പൊന്നാനി, ജനറല്‍ സെക്രട്ടറി സി.എച്ച്. യൂസുഫ്, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ഹിദായത്തുല്ല, സുന്നി സെന്റര്‍ ഭാരവാഹി വഹാബ് ഹുദവി, ജില്ല കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇസ്മായിന് കണ്ടമ്പാടി, ട്രഷറര്‍ ഉനൈസ് കുമരനെല്ലൂര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.