ദുബൈ: സുന്ദരമായ യാത്രാലക്ഷ്യങ്ങളിലേക്ക് സഞ്ചാര പ്രിയരെ ആനയിക്കാൻ പുത്തൻ ആകർഷണങ്ങളുമായി അറേബ്യൻ ട്രാവൽ മാർക്കറ്റിന് കൊടിയേറി. എ.ടി.എമ്മിെൻറ ഇരുപത്തിയഞ്ചാം പതിപ്പിൽ 150 രാജ്യങ്ങളിൽ നിന്നായി 2500 ലേറെ ടൂറിസം^വ്യോമയാന പ്രദർശകരാണ് അണിനിരക്കുന്നത്. തങ്ങളുടെ രാജ്യത്തെ പുത്തൻ വിസ്മയങ്ങളുടെയും ചെറുചിത്രങ്ങളുമായി ഒാരോ രാജ്യങ്ങളുമെത്തിയേപ്പാൾ പൈതൃകത്തിലും ശൈഖ് സായിദിെൻറ പാരമ്പര്യത്തിലും ഉൗറ്റം കൊള്ളുന്ന സ്റ്റാളുകളാണ് ആതിഥേയരായ യു.എ.ഇ ഒരുക്കിയത്.
ലോകത്തെ ഏറ്റവും കുറഞ്ഞ ചെലവിലുള്ള വിമാന യാത്രയെക്കുറിച്ച് മുതൽ ഏറ്റവും ആഡംബരമുള്ള ആകാശയാത്രയും ഹോട്ടൽ മുറികളും നേരിട്ടനുഭവിച്ച് അറിയാൻ വരെ വിവിധ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശകർക്ക് സൗകര്യമൊരുക്കുന്നു. ആഫ്രിക്കൻ നൃത്തവും അറേബ്യൻ സംഗീതവും വർണപ്പകിട്ടാർന്ന മലേഷ്യൻ വസ്ത്രങ്ങളണിഞ്ഞ കലകാരും വിവിധ രാജ്യങ്ങളുടെ തനതു വിഭവങ്ങളുമെല്ലാമായി ലോകം ഭൂപടം നിവർത്തുകയാണിവിടെ. ദുബൈ ഉപ ഭരണാധികാരി മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും എ.ടി.എം ഉദ്ഘാടനം നിർവഹിച്ചു. 25 വരെ തുടരുന്ന മേളയിൽ 250 കോടി ഡോളറിെൻറ വ്യാപാര ഉടമ്പടികളാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.