അബൂദബി: ജാപ്പനീസ് ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ ഷുജി നകാമുറക്ക് സായിദ് ഫ്യൂച്ചർ എനർജി പ്രൈസിെൻറ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്. ഉൗർജം ലാഭിക്കാൻ ഉപകരിക്കുന്ന നീല ലെഡിെൻറ കണ്ടുപിടിത്തത്തിനാണ് 18.4 ലക്ഷം ദിർഹത്തിെൻറ അവാർഡ് സമ്മാനിച്ചത്. സാന്ത ബാർബാറയിലെ കാലിഫോർണിയ സർവകലാശാലയിൽ ഇലക്ട്രിക്കൽ^കമ്പ്യൂട്ടർ എൻജിനീയറിങ് പ്രഫസറാണ് ഷുജി നകാമുറ. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, സഹമന്ത്രിയും അബൂദബി നാഷനൽ ഒായിൽ കോർപറേഷൻ ഗ്രൂപ്പ് മേധാവിയുമായ ഡോ. സുൽത്താൻ ആൽ ജാബിർ എന്നിവർ അവാർഡ് സമ്മാനിച്ചു.
മൊത്തം 1.47 കോടി ദിർഹം സമ്മാനത്തുകയുള്ള മറ്റു എട്ട് അവാർഡുകളും അബൂദബി വാരാചരണത്തിൽ പ്രഖ്യാപിച്ചു. വൻ കോർപറേഷൻ അവാർഡിന് ഗൂഗ്ൾ അർഹമായി. ചെറുകിട വ്യവസായത്തിനുള്ള 15 ലക്ഷം ഡോളറിെൻറ അവാർഡ് സുന്ന ഡിസൈനും സന്നദ്ധ സംഘടനക്കുള്ള 15 ലക്ഷം ഡോളറിെൻറ അവാർഡ് സെൽകോ ഫൗണ്ടേഷനും സമ്മാനിച്ചു.
ആഗോള ഹൈസ്കൂൾ വിഭാഗത്തിൽ അഞ്ച് വ്യത്യസ്ത മേഖലകളിലെ സ്കൂളുകൾ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടു. സുസ്ഥിരതയുടെ പ്രാധാന്യം വിദ്യാർഥികളെ പഠിപ്പിക്കാനുള്ള യത്നങ്ങൾക്കാണ് അവാർഡ്. ലക്ഷം ഡോളർ വീതമാണ് ഒാരോ സ്കൂളിനും നൽകിയ അവാർഡ് തുക. അമേരിക്ക വിഭാഗത്തിൽ പരാഗ്വേയിലെ എംബാർകയു വിദ്യാഭ്യാസ സെൻറർ, യൂറോപ്പ് വിഭാഗത്തിൽ വ്ലാദ്മിർ നസോർ സ്കൂൾ, ആഫ്രിക്ക വിഭാഗത്തിൽ ഒൗദ സാദിഅ ഹൈസ്കൂൾ, ഒാഷ്യാനിയ വിഭാഗത്തിൽ മോട്ടുഫോ സെക്കൻഡറി സ്കൂൾ, ജി.സി.സി വിഭാഗത്തിൽ ബഹ്റൈൻ ബയാൻ സ്കൂൾ എന്നിവയാണ് പുരസ്കാരം കരസ്ഥമാക്കിയത്.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ പരിസ്ഥിതി പ്രതിബദ്ധതക്കുള്ള ആദരവായി 2008ലെ ലോക ഭാവി ഉൗർജ സമ്മേളനത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആണ് സായിദ് ഫ്യൂച്ചർ എനർജി പ്രൈസ് അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.