അബൂദബി: അബൂദബി എമിറേറ്റിൽ വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് ഹോട്ടലുകൾക്ക ും ഹോട്ടൽ താമസക്കാർക്കും അബൂദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പ് നിരവധി ഇളവു കൾ പ്രഖ്യാപിച്ചു. 30 ദിവസമോ അതിൽ കൂടുതലോ ഹോട്ടലുകളിൽ താമസിക്കുന്നവരിൽ നിന്ന് ന ഗരസഭ ഫീസ് ഇൗടാക്കില്ല. രാജ്യത്ത് എത്തുന്ന അതിഥികൾ കൂടുതൽ ദിവസങ്ങൾ രാജ്യത്ത് ത ങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണിത്.
ഹോട്ടലുകൾക്കുള്ള വിനോദസഞ്ചാര^നഗരസഭ ഫീസ് പത്ത് ശതമാനത്തിൽനിന്ന് 5.5 ശതമാനമായി കുറച്ചു. വിനോദസഞ്ചാര ഫീസ് ആറ് ശതമാനത്തിൽനിന്ന് 3.5 ശതമാനമായും നഗരസഭ ഫീസ് നാല് ശതമാനത്തിൽനിന്ന് രണ്ട് ശതമാനമായുമാണ് കുറച്ചത്. ഒാരോ ഹോട്ടൽ മുറികൾക്കും ദിനേന നഗരസഭ ഇൗടാക്കുന്ന ഫീസ് 15 ദിർഹമിൽനിന്ന് പത്ത് ദിർഹമായും കുറച്ചിട്ടുണ്ട്. ഹോട്ടലുകൾ വിൽക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവേശന ടിക്കറ്റുകൾക്ക് വിനോദസഞ്ചാര^നഗരസഭ ഫീസ് ഒഴിവാക്കി.
സാമ്പത്തിക ഉത്തേജന പദ്ധതിയായ ‘ഗദൻ 21’ ഭാഗമായാണ് വകുപ്പ് ഇൗ നടപടികൾ കൈക്കൊള്ളുന്നത്. ഇൗ ഇളവുകൾ നടപ്പാക്കി തുടങ്ങിയാതായി വകുപ്പ് അണ്ടർ സെക്രട്ടറി സെയ്ഫ് സഇൗദ് ഗോബാശ് അറിയിച്ചു. അബൂദബി കോർണിഷ് സെൻറ് റെജിസ് ഹോട്ടലിൽ പദ്ധതികൾ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എമിറേറ്റിൽ തദ്ദേശീയ-മേഖല-അന്തർദേശീയ വിനോദസഞ്ചാര നിക്ഷേപം പ്രോതസാഹിപ്പിക്കാൻ ഇൗ നടപടികൾ ഉപകരിക്കുമെന്നും സെയ്ഫ് സഇൗദ് ഗോബാശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.