അബൂദബി: യു.എസ് സന്ദർശനത്തിനിടെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ പുതിയ പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചു. െഎ.എസ്, അൽ ശബാബ് തുടങ്ങിയ തീവ്രവാദ സംഘങ്ങളെ പരജയപ്പെടുത്താനുള്ള സംയുക്ത പ്രവർത്തനങ്ങൾ ഇരുവരും വിലയിരുത്തി. ബാലിസ്റ്റിക്സ് മിസൈൽ വികസിപ്പിക്കൽ, അനധികൃത ആയുധ വിതരണം, ഉപദ്രവകരമായ നാവിക ഇടപെടലുകൾ തുടങ്ങി ഇറാെൻറ ആക്രമണപരമായ പ്രവർത്തനങ്ങൾ വർധിച്ചുവരുന്നതിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും ഇരുവരും പങ്കുവെച്ചു.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി വൈറ്റ്ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും നിരവധി കാര്യങ്ങൾ ശൈഖ് മുഹമ്മദ് ബിൻ സായിദ് ചർച്ച ചെയ്തു. ദൃഢമായ യു.എ.ഇ-യു.എസ് സുരക്ഷാ പങ്കാളിത്തം ആവർത്തിച്ച് പ്രസ്താവിച്ച ഇരുവരും തീവ്രവാദത്തിന് എതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിെൻറ ആവശ്യകത ഉൗന്നിപ്പറഞ്ഞു. സമീപ രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുന്ന വിധമുള്ള ഇറാെൻറ ഇടപെടലുകളെ കുറിച്ചുള്ള ആശങ്കകൾ ഇരുവരും പങ്കുവെച്ചു.
മേയ് അവസാനം റിയാദിൽ മുസ്ലിം നേതാക്കളുമായി ട്രംപ് നടത്തുന്ന സംഭാഷണത്തെ ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്വാഗതം ചെയ്തു. മതപരവും വംശപരവുമായ സഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതിലും തീവ്രവാദ ആശയത്തെ എതിർക്കുന്നതിലും അനധികൃത പണമിടപാട് തടയുന്നതിലുമുള്ള യു.എ.ഇ-യു.എസ് പ്രയത്നങ്ങളെ അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മിഡിലീസ്റ്റിലെ സുസ്ഥിരതക്കും പുരോഗതിക്കും സുതാര്യതക്കും ഒരു മാതൃകയായി വർത്തിക്കുന്ന യു.എ.ഇയുടെ പ്രാധാന്യത്തെ ഇരു രാഷ്ട്ര നേതാക്കളും സംയുക്ത പ്രസ്താവനയിൽ ഉയർത്തിക്കാട്ടി. യുവജനങ്ങൾക്കുള്ള വർധിച്ച അവസരങ്ങൾ, പരിഷ്കാരത്തിന്മേലുള്ള പുതിയ ഉൗന്നലുകൾ, വ്യവസായ സംരംഭങ്ങൾ, സ്ത്രീകളുടെ പദവി ഉയർത്തൽ എന്നിവയെ അടിസ്ഥാനമാക്കി മേഖലയുടെ ഭാവിയെ സംബന്ധിച്ച ചർച്ചയും നടന്നു. മേഖലയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ യു.എസിനുള്ള പ്രധാന പങ്ക് ശൈഖ് മുഹമ്മദ് ബിൻ സായിദ് എടുത്തുപറഞ്ഞു.
പലസ്തീൻ-ഇസ്രായേൽ ബന്ധം മെച്ചപ്പെടുത്തുന്നതിന് ട്രംപ് പുതിയ മാർഗങ്ങളിലൂടെ നടത്തുന്ന യത്നങ്ങളെ അംഗീകരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ലിബിയ, യെമൻ, സിറിയ രാജ്യങ്ങളിൽ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് കൂടുതൽ കൂട്ടായ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു. യു.എ.ഇയും യു.എസും തമ്മിൽ വ്യാപാര, നിക്ഷേപ മേഖലകളിലുള്ള ഉഭയകക്ഷി ബന്ധം വ്യാപിപ്പിക്കുന്നതിെൻറ പ്രാധാന്യത്തെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. 2016െല കണക്ക് പ്രകാരം യു.എ.സിന് യു.എ.ഇയുമായി 1900 കോടി ഡോളറിെൻറ വ്യാപാരമുണ്ട്. ആഗോളാടിസ്ഥാനത്തിൽ യു.എസിെൻറ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യു.എ.ഇ. യു.എ.ഇയുടെ ബഹിരാകാശ പദ്ധതിക്ക് യു.എസ് നൽകുന്ന പിന്തുണക്ക് ശൈഖ് മുഹമ്മദ് ബിൻ സായിദ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.