അബൂദബി: ദുബൈ, ഷാർജ എമിറേറ്റുകൾക്ക് പിന്നാലെ 2023-2024 അധ്യയന വര്‍ഷത്തില്‍ ട്യൂഷന് ഫീസ് വര്‍ധനക്ക് അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ്(അഡെക്)അനുമതി നൽകി. കോവിഡ് എത്തിയതോടെ ഫീസ് വർധന മരവിപ്പിച്ചിരുന്നതിനാൽ മൂന്നു വർഷത്തിന് ശേഷമാണ് വര്‍ധിക്കുന്നത്.
എമിറേറ്റിലെ വിദ്യാഭ്യാസ ചെലവ് സൂചിക അടിസ്ഥാനമാക്കി പരമാവധി 3.94 ശതമാനം ഫീസ് വര്‍ധനയാണ് അഡെക് അംഗീകരിച്ചത്. ഉന്നത നിലവാരം പുലർത്തിയ (ഔട്ട്സ്റ്റാൻഡിങ്) സ്കൂളുകള്‍ക്കാണ് ഈ ഫീസ് വര്‍ധന. വളരെ മികച്ചത് (വെരി ഗുഡ്) എന്ന യോഗ്യത നേടിയ സ്കൂളിന് 3.38 ശതമാനം ഫീസ് വര്‍ധന നടപ്പാക്കാം. മികച്ച നിലവാരം (ഗുഡ്) ലഭിച്ച സ്കൂളുകള്‍ 2.81 ശതമാനവും അക്സപ്റ്റബിള്‍, വീക്, വെരി വീക് തുടങ്ങിയ നിലവാരത്തിലുള്ള സ്കൂളുകള്‍ക്ക് ട്യൂഷന് ഫീസിന്റെ 2.25 ശതമാനമാണ് വര്‍ധിപ്പിക്കാന്‍ കഴിയുക.
ഔദ്യോഗിക പരിശോധനകള്‍ക്ക് ശേഷം 11 സ്കൂളുകള്‍ക്കാണ് ഔട്ട്സ്റ്റാൻഡിങ് റാങ്ക് ലഭിച്ചത്. 37 സ്കൂളുകള്‍ക്ക് വെരി ഗുഡും 85 സ്കൂളുകള്‍ക്ക് ഗുഡും 63 സ്കൂളുകള്‍ക്ക് അക്സപ്റ്റബിളും ഒരു സ്കൂളിന് വീക് റാങ്കും ലഭിച്ചു. കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള സ്കൂളുകള്‍ക്കാണ് ഫീസ് വര്‍ധിപ്പിക്കാന്‍ കഴിയുകയെന്നും അധികൃതര്‍ വ്യക്തമാക്കി. അബൂദബി സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍, വ്യക്തിഗത സ്കൂളുകളുടെ ഇര്‍തിഖ ഇന്സ്പെക്ഷന് സ്കോര്‍സ് എന്നിവയുമായി സഹകരിച്ചാണ് എമിറേറ്റ്സ് വിദ്യാഭ്യാസ ചെലവ് സൂചിക ഫീസ് വര്‍ധന നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.