ദുബൈ: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെയും കുട്ടികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ആശങ്ക പരിഹരിക്കുന്നതിന് ദുബൈ ഹെൽത്ത് അതോറിറ്റി ഹെൽപ്ലൈൻ തുറന്നു. 800588 എന്ന നമ്പറിൽ വിളിച്ചാൽ 24 മണിക്കൂറും സേവനം ലഭിക്കും. ശനിയാഴ്ച തുടങ്ങിയ സേവനത്തിന് ഇതുവരെ 700ലേറെ പേരാണ് വിളിച്ചത്.
കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള പരിശ്രമങ്ങൾക്ക് സർക്കാറും സ്കൂളുകളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും അധ്യാപകരിലും രക്ഷിതാക്കളിലും കൃത്യവിവരങ്ങൾ സമയാസമയങ്ങളിൽ എത്തിക്കാനാണ് ഹെൽപ്ലൈനെന്നും ഡി.എച്ച്.എ കസ്റ്റമർ ഹാപ്പിനസ് ഡിപ്പാർട്മെൻറ് ഡയറക്ടർ ഫാത്തിമ അൽ ഖാജ പറഞ്ഞു.കോവിഡ് മുൻകരുതൽ, പ്രോട്ടോകോൾ തുടങ്ങിയ വിവരങ്ങളും ഇവിടെനിന്ന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.