അബൂദബി: കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലാക്കിയ സ്കൂൾ പഠനം വീണ്ടും നേരിട്ട് ക്ലാസുകളിലേക്ക് മാറുന്നു. ജനുവരി 24 മുതൽ സ്കൂളുകളിലേക്ക് എത്തുന്ന വിദ്യാർഥികളും ജീവനക്കാരും രക്ഷിതാക്കളും സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ വിദ്യാർഥികളും ക്ലാസിലെത്തുന്ന ആദ്യ ദിവസം 96 മണിക്കൂറിനിടയിലെ പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഈ നിർദേശങ്ങൾ പാലിക്കുക
തിരക്കൊഴിവാക്കാൻ പി.സി.ആർ നേരത്തേ എടുക്കുക
അബൂദബി: സ്കൂൾ പ്രവേശനത്തിന് പി.സി.ആർ നിർബന്ധമാക്കിയ പശ്ചാത്തലത്തിൽ പരമാവധി നേരത്തേതന്നെ പരിശോധന പൂർത്തിയാക്കാനും തിരക്ക് ഒഴിവാക്കാനും രക്ഷിതാക്കളോട് ദുരന്തനിവാരണ സമിതി ആവശ്യപ്പെട്ടു. നേരത്തെ ചില എമിറേറ്റുകളിൽ പി.സി.ആർ പരിശോധന കേന്ദ്രങ്ങളിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ, തിരക്കൊഴിവാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ യു.എ.ഇയിൽ പരിശോധനകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. അഞ്ചുലക്ഷം പരിശോധനകളാണ് കഴിഞ്ഞ ദിവസം മാത്രം നടന്നത്. യാത്രപോകുന്നവരും അബൂദബിയിലേക്ക് യാത്ര ചെയ്യുന്നവരുമെല്ലാം ടെസ്റ്റിനായി എത്തുന്നതോടെ തിരക്ക് വർധിക്കുകയാണ്. എന്നാൽ, തിരക്ക് മുന്നിൽക്കണ്ട് സൗകര്യങ്ങൾ വർധിപ്പിക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.