സ്കൂ​ൾ യാ​ത്ര: കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം ശ്ര​ദ്ധി​ക്ക​ണം

ദു​ബൈ: യു.​എ.​ഇ​യി​ൽ വേ​ന​ല​വ​ധി​ക്കു​ശേ​ഷം സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച്​ ആ​രോ​ഗ്യ, മു​ൻ​ക​രു​ത​ൽ മ​ന്ത്രാ​ല​യം.

കു​ട്ടി​ക​ളു​ടെ സ്കൂ​ൾ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​വും മു​ൻ​ഗ​ണ​ന​യും ന​ൽ​ക​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. കു​ട്ടി​ക​ൾ​ക്ക്​ സ്കൂ​ളി​ലേ​ക്ക്​ ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ മു​ൻ​കൂ​റാ​യി വാ​ങ്ങു​ന്ന​താ​ണ്​ ന​ല്ല​ത്. കു​ട്ടി​ക​ൾ​ക്ക്​ പ​ഠി​ക്കാ​നും ഉ​റ​ങ്ങാ​നും ക​ളി​ക്കാ​നും ക​ഴി​യു​ന്ന രീ​തി​യി​ൽ ദൈ​നം​ദി​ന ഷെ​ഡ്യൂ​ൾ നി​ർ​മി​ക്ക​ണം. വീ​ട്ടി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ പ​ഠ​ന ഇ​ടം സൃ​ഷ്ടി​ക്ക​ണം.

അ​തോ​ടൊ​പ്പം വ​രു​ന്ന അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ലേ​ക്ക്​ കു​ട്ടി​ക​ൾ​ക്ക്​ ആ​വ​ശ്യ​ങ്ങ​ൾ, പു​തി​യ വി​വ​ര​ങ്ങ​ൾ ഇ​തെ​ല്ലാം അ​ധ്യാ​പ​ക​രി​ൽ​നി​ന്ന് ര​ക്ഷി​താ​ക്ക​ൾ​ ചോ​ദി​ച്ച്​ മ​ന​സ്സി​ലാ​ക്ക​ണം. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ കു​റി​ച്ച്​ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കാ​ൻ ശ്ര​മി​ക്ക​ണം. അ​വ​രോ​ട്​ അ​തേ​ക്കു​റി​ച്ച്​ ചോ​ദി​ച്ച് അ​ഭി​പ്രാ​യ​ങ്ങ​ൾ തേ​ട​ണം.

അ​മി​ത​മാ​യ ചെ​ല​വ്​ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്​ സ്കൂ​ൾ ബ​​ജ​റ്റ്​ ആ​സൂ​ത്ര​ണം ചെ​യ്യ​ണം. പ​ഠ​ന​ത്തെ​യും ഉ​റ​ക്കി​നെ​യും ബാ​ധി​ക്കാ​ത്ത രീ​തി​യി​ലു​ള്ള പ​ഠ​നേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്ക​ണം.

ല​ഞ്ച്​ ബോ​ക്സ്​ പ്ര​ധാ​നം

കു​ട്ടി​ക​ളു​ടെ ല​ഞ്ച്​ ബോ​ക്സ്​ ആ​രോ​ഗ്യ​ക​ര​മാ​ണെ​ന്ന്​ ര​ക്ഷി​താ​ക്ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം. പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലൂ​ടെ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ​യും വി​ക​സ​ന​ത്തെ​യും കാ​ര്യ​ക്ഷ​മ​മാ​യ രീ​തി​യി​ൽ പി​ന്തു​ണ​ക്കാ​ൻ ക​ഴി​യും. ശു​ദ്ധ​മാ​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ല​ഞ്ച്​ ബോ​ക്സി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്ക​ണം.

ഗോ​ത​മ്പ്​ കൊ​ണ്ട്​ നി​ർ​മി​ച്ച ബ്ര​ഡ്, ചോ​റ്, ധാ​ന്യ​ങ്ങ​ൾ അ​ട​ങ്ങി​യ പാ​സ്ത എ​ന്നി​വ​യോ​ടൊ​പ്പം ശു​ദ്ധ​മാ​യ കു​ടി​വെ​ള്ള​വും വ​ള​രെ പ്ര​ധാ​ന​മാ​ണ്. മ​ധു​രം നി​റ​ഞ്ഞ ല​ഘു​ഭ​ക്ഷ​ണം, ഫാ​സ്റ്റ്​ ഫു​ഡ്​ എ​ന്നി​വ ക​ഴി​വ​തും ഒ​ഴി​വാ​ക്ക​ണം. ഫ്ര​ഷ്​​ന​സ്​ നി​ല​നി​ർ​ത്താ​നും മാ​ലി​ന്യം കു​റ​ക്കാ​നു​മാ​യി ആ​വ​ശ്യ​മാ​യ​ത്​ മാ​ത്രം വാ​ങ്ങാ​ൻ ശ്ര​മി​ക്ക​ണം.

പ്ര​തി​രോ​ധ വാ​ക്സി​ൻ

പ​ക​ർ​ച്ച​വ്യാ​ധി​ക​ളി​ൽ​നി​ന്ന്​ കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ്ര​തി​രോ​ധ വാ​ക്സി​നു​ക​ൾ പ്ര​ധാ​ന​മാ​ണ്. 2024-25ലേ​ക്കു​ള്ള പു​തി​യ ഫ്ലു ​വാ​ക്സി​ൻ പു​റ​ത്തി​റ​ങ്ങി​യ​താ​യി ഡോ​ക്ട​ർ​മാ​ർ ഓ​ർ​മ​പ്പെ​ടു​ത്തി. ഇ​ൻ​ഫ്ലു​വ​ൻ​സ എ, ​ബി എ​ന്നി​വ​ക്കെ​തി​രെ പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക്​ വാ​ക്സി​ൻ എ​ടു​ത്തെ​ന്ന്​ ര​ക്ഷി​താ​ക്ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം. അ​തോ​ടൊ​പ്പം കു​ട്ടി​ക​ൾ ശു​ചി​ത്വം പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണം. 

Tags:    
News Summary - School travel- Children's health should be taken care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.