ദുബൈ: കഴിഞ്ഞ ദിവസം ദുബൈ സ്കൂളുകളുടെ റേറ്റിങ് പുറത്തുവിട്ടതോടെ അടുത്ത അധ്യയന വർഷം സ്കൂൾ ഫീസ് 2.4 ശതമാനം മുതൽ 4.8 ശതമാനം വരെ വർധനക്കുമെന്ന് വിലയിരുത്തൽ. സർക്കാറിെൻറ സ്കൂൾ റേറ്റിങ്^വിദ്യാഭ്യാസ ചെലവ് സൂചികക്ക് (ഇ.സി.െഎ) അനുസൃതമായിട്ടായിരിക്കും ഒാരോ സ്കൂളുകളിലെയും ഫീസ് വർധിക്കുക. വേനൽക്കാല അവധിക്ക് ശേഷം 2017 സെപ്റ്റംബറിലാണ് അടുത്ത അധ്യയന വർഷം ആരംഭിക്കുന്നത്.
ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെൻറർ കണക്കാക്കിയ ഇ.സി.െഎക്ക് അനുസൃതമായാണ് സ്കൂൾ ഫീസ് വർധന പ്രഖ്യാപിക്കുക. 2.4 ശതമാനം ഏറ്റവും പുതിയ ഇ.സി.െഎ ആയി നിർണയിച്ച് ഒാരോ സ്കൂളുകളുടെയും റേറ്റിങ്ങിന് അനുസരിച്ച് 4.8 ശതമാനം വരെ ഫീസ് ഉയർത്താനാണ് അനുമതിയുള്ളത്. വിശിഷ്ട റേറ്റിങ്ങുള്ള സ്കൂളുകൾക്ക് ഇ.സി.െഎയുടെ ഇരട്ടി വരെ (4.8 ശതമാനം) ഫീസ് വർധിപ്പിക്കാൻ യോഗ്യതയുണ്ട്. വളരെ മികച്ച റേറ്റിങ്ങുള്ളവക്ക് 4.2 ശതമാനം വരെ ഉയർത്താം. മികച്ചവക്ക് 3.6 ശതമാനവും സംതൃപ്തകരമായ റേറ്റിങ്ങുളള സ്കൂളുകൾക്ക് 3.6 ശതമാനവും ഫീസ് കൂട്ടാം. മോശം റേറ്റിങ്ങുള്ളവക്കും വളരെ മോശം റേറ്റിങ്ങുള്ളവക്കും 2.4 ശതമാനം ഫീസ് ഉയർത്താനും അനുമതിയുണ്ട്.
വൈജ്ഞാനിക-മാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ) വാർഷിക പരിശോധനകൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് പുതിയ സ്കൂൾ റേറ്റിങ്ങുകൾ പ്രഖ്യാപിച്ചത്. പരിശോധന റിപ്പോർട്ട് www.khda.gov.ae വെബ്സൈറ്റിൽ ലഭ്യമാണ്. ഇൗ അക്കാദമിക വർഷം പരിശോധന നടത്തിയ 159 സ്കൂളുകളിൽ 16 എണ്ണത്തിന് വിശിഷ്ട റേറ്റിങ്ങും 14 എണ്ണത്തിന് വളരെ മികച്ച റേറ്റിങ്ങും 69 എണ്ണത്തിന് മികച്ച റേറ്റിങ്ങും ഉണ്ട്. 50 സ്കൂളുകളുടെ റേറ്റിങ് തൃപ്തികരവും പത്ത് സ്കൂളുകളുടേത് മോശവുമാണ്. ഒരു സ്കൂളിനും വളരെ മോശം റേറ്റിങ് ഇല്ല.16 വിശിഷ്ട റേറ്റിങ് സ്കൂളുകളിൽ പത്തെണ്ണവും ബ്രിട്ടീഷ് സ്കൂളുകളാണ്.
29,500ത്തോളം വിദ്യാർഥികളാണ് വിശിഷ്ട റേറ്റിങ്ങുള്ള സ്കൂളുകളിൽ പഠിക്കുന്നത്. ഗ്രേഡ് 12ൽ ഏകദേശം 100,000 ദിർഹവും പ്രൈമറി തലത്തിൽ 5,000 ദിർഹവുമാണ് ഇത്തരം സ്കൂളുകളിലെ വാർഷിക ഫീസ്. അതേസമയം, അനുമതിയുണ്ടെങ്കിലും ഫീസ് വർധിപ്പിക്കേണ്ടെന്നാണ് ചില സ്കൂളുകളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.