മികവു​ണ്ടെങ്കിൽ മാഫീ മുശ്​കിൽ

ഇന്ന്​ വൈകീട്ട്​ ദുബൈ അൽബർഷയിലെ ജെംസ്​ ഒൗവർ ഒാൺ സ്​കൂളിൽ ഒരു ചടങ്ങു നടക്കുന്നുണ്ട്​. മറിയാമ്മ വർക്കി അധ്യാപക അവാർഡ്​ വിതരണം. മലയാളിയായ ഇൗ വിദ്യാഭ്യാസ പ്രവർത്തക നടത്തിയ പ്രയത്​നങ്ങൾ ആധുനിക യു.എ.ഇയുടെ വിദ്യാഭ്യാസ മുന്നേറ്റത്തി​​െൻറ ചരിത്ര പുസ്​തകത്തിലെ ആദ്യ അധ്യായങ്ങളിൽ പെടുന്നതാണ്​.  ബ്രിട്ടീഷ്​ ബാങ്കിൽ ജോലി ചെയ്​തിരുന്ന കെ.എസ്​. വർക്കിയും മറിയാമ്മയും ഇംഗ്ലീഷ്​ പഠിപ്പിച്ച ചെറുപ്പക്കാർ പിന്നീട്​ രാഷ്​ട്രത്തി​​െൻറ മുൻനിര നായകരായിത്തീർന്നു. ദമ്പതികൾ 1968ൽ ഒൗവർ ഒാൺ സ്​കൂൾ ആരംഭിച്ചപ്പോൾ 27 കുട്ടികൾ മാത്രമാണ്​ ചേരാനെത്തിയത്​. പൊരിവെയിലത്ത്​ പൊടിമണ്ണിലൂടെ നടന്നുകയറി വീടുകളിൽ ചെന്ന്​  വിദ്യാഭ്യാസത്തി​​െൻറ പ്രാധാന്യം പറഞ്ഞ്​ ബോധ്യപ്പെടുത്തി നൽകുമായിരുന്നു മറിയാമ്മ. 
ആധുനിക വിദ്യാഭ്യാസത്തി​​െൻറ പ്രാധാന്യമെന്തെന്ന്​ അറബ്​ സമൂഹത്തിന്​ നന്നായി അറിയാമിന്ന്​. കഴിഞ്ഞയിടെ അന്തരിച്ച കമാലുദ്ദീൻ ഹാജി സ്​ഥാപിച്ച ന്യൂ ഇന്ത്യൻ മോഡൽ സ്​കൂളിലും നിരവധി സ്വദേശി വിദ്യാർഥികൾ പഠിക്കാനെത്തിയിരുന്നു. പി.എ. ഇബ്രാഹിം ഹാജിയുടെ നേതൃത്വത്തിലെ ഗൾഫ്​ ഏഷ്യൻ സ്​കൂളുകളും എല്ലാ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളെയും സ്വീകരിച്ചു.    

 രൂപവത്​കരണ കാലത്ത്​ യു.എ.ഇയിൽ പാഠശാലകൾ ദുർലഭമായിരുന്നു. അറബിയും ഖുർആനും വിദ്യാർഥികൾക്ക്​ പകർന്നുനൽകാൻ പള്ളികളായിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്​. ഇന്ന്​ അന്താരാഷ്​ട്ര നിലവാരത്തിലുള്ള സ്​കൂളുകളും കോളജുകളും സർവകലാശാലകളും രാജ്യത്ത്​ ഉയർന്ന്​ നിൽക്കുന്നു. അവിടങ്ങളിൽ സ്​മാർട്ട്​ സംവിധാനങ്ങളും റോബോട്ടുകളും ഉപയോഗിച്ചുള്ള അത്യാധുനിക രീതിയിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നു. 
വിദ്യാഭ്യാസ ഗുണനിലവാരം എന്നത്​ ഇന്ന്​ യു.എ.ഇയെ സംബന്ധിച്ച്​ വിട്ടുവീഴ്​ചയില്ലാത്ത വാക്കാണ്​. സ്വദേശികൾ മാത്രമല്ല വിദേശികളും ഇതി​​െൻറ ഗുണഫലം അനുഭവിക്കുന്നു. 

മുമ്പ്​ ഹസ്​ബൻറ്​ വിസയിലെത്തുന്ന സ്​ത്രീകൾക്ക്​ എളുപ്പത്തിൽ തൊഴിൽ കണ്ടെത്താവുന്ന മേഖലയായിരുന്നു സ്​കൂളുകൾ. എന്നാൽ, അതിന്​ മാറ്റം വന്നിരിക്കുന്നു. ഏതെങ്കിലും ബിരുദവുമായി ചെന്നാൽ അധ്യാപകരാകാൻ ഇപ്പോൾ കഴിയില്ല. അതത്​ രാജ്യങ്ങളുടെ കോൺസുലേറ്റ്​ വഴി സർട്ടിഫിക്കറ്റ്​ ജനുവിനിറ്റിക്ക്​ അയച്ച്​ പരിശോധിച്ച ശേഷമേ യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന്​ അറ്റസ്​റ്റേഷൻ ലഭിക്കൂ. ജനുവിനിറ്റി പരിശോധനക്ക്​ പുറമെ ഒരു വർഷമായി ‘മോഡ്​ ഒാഫ്​ സ്​റ്റഡി’ കൂടി ഉറപ്പുവരുത്താനുള്ള നടപടികൾ കൂടി ഉൾപ്പെടുത്തിയതായി അജ്​മാൻ അൽ അമീർ സ്​കൂൾ പ്രിൻസിപ്പലും ഇന്ത്യയുടെ ദേശീയ പുരസ്​കാര ജേതാവുമായ എഫ്​.ജെ. ജേക്കബ്​ വ്യക്​തമാക്കുന്നു. പ്രൈവറ്റ്​ പഠനത്തിലൂടെ​യാണോ വിദൂര വിദ്യാഭ്യാസം വഴിയാണോ റെഗുലറായാണോ പഠനം എന്നാണ്​ ഇതിലൂടെ പരിശോധിക്കുന്നത്​. പ്രൈവറ്റ്​ പഠനത്തിലൂടെയോ വിദൂര വിദ്യാഭ്യാസത്തിലൂടെയോ ആണ്​ ബിരുദം നേടിയതെങ്കിൽ വിദ്യാഭ്യാസ മന്ത്രാലയം തത്തുല്യ സർട്ടിഫിക്കറ്റ്​ അനുവദിക്കുന്നില്ല. 

ടീച്ചർ ആൻഡ്​ എജുക്കേഷനൽ ലീഡർഷിപ്​ സ്​റ്റാൻഡേഡ്​സ്​ (ടെൽസ്​) ലൈസൻസ്​ ആണ്​ യു.എ.ഇയിലെ അധ്യാപകർക്കുള്ള യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്​. ദുബൈ എമിറേറ്റിലെ അഞ്ച്​ സ്​കൂളുകളിലാണ്​ ഇതി​​െൻറ പൈലറ്റ്​ പദ്ധതി നടപ്പാക്കുന്നത്​​.  2021ഒാടെ രാജ്യത്തെ അധ്യാപകർക്ക്​ ടെൽസ്​ ലൈസൻസ്​ ഉണ്ടായിരിക്കുക എന്നതാണ്​ വൈജ്ഞാനിക^മാനവ വികസന അതോറിറ്റി (കെ.എച്ച്​.ഡി.എ)  ലക്ഷ്യം വെക്കുന്നത്​. ലൈസൻസ്​ നേടാനായി തുടക്കത്തിൽ അധ്യാപകരെ മൂന്ന്​ തവണ പരീക്ഷ എഴുതാൻ അനുവദിക്കും.  പഠനനിലവാരം കണക്കാക്കാൻ തുടർച്ചയായ പരിശോധനകൾക്ക്​ അബൂദബി വിദ്യാഭ്യാസ സമിതി (അഡെക്​) നേതൃത്വം നൽകുന്നു.  ഉന്നത നിലവാരം (ബാൻഡ്​ എ) തൃപ്​തികരം (ബാൻഡ്​ ബി), മെച്ചപ്പെടേണ്ടവ (ബാൻഡ്​ സി) എന്നിങ്ങനെയുള്ള േഗ്രഡുകളിലായാണ്​ അഡെക്​ സ്​കൂളുകളെ തിരിക്കുന്നത്​. ഒാരോ സ്​കൂളി​​െൻറ ഗ്രേഡ്​ ഉൾപ്പെടെയുള്ള വിവരങ്ങൾ അഡെകി​​െൻറ വെബ്​സൈറ്റിൽനിന്ന്​ ലഭിക്കുന്നത്​ രക്ഷിതാക്കൾക്ക്​ വളരെയേറെ ഉപകാരപ്രദമാകുന്നു.    മോശം നിലവാരമുള്ള സ്​കൂളുകളിൽ സമിതി വിദ്യാർഥി പ്രവേശനം വിലക്കുകയും ചെയ്യുന്നു. നിലവാരവും ഭൗതിക സൗകര്യങ്ങളും ഉയർത്തിയതിന്​ ശേഷം മാത്രമേ പിന്നീട്​ പ്രവേശനം അനുവദിക്കൂ. 

പുതിയ സ്​കൂൾ മാതൃകയനുസരിച്ച്​ പാഠ്യക്രമം മാറിയതി​​െൻറ അടിസ്​ഥാനത്തിൽ 2016ൽ അബൂദബിയിൽ നിരവധി അധ്യാപകരെ പിരിച്ചുവിട്ടിരുന്നു. പാഠ്യക്രമം പരിഷ്​കരിച്ചപ്പോൾ അതിന്​ അനുസൃതമായി മാറാൻ കഴിയാത്ത അധ്യാപകർ അധികപ്പറ്റായെന്നാണ്​ അന്ന്​ അഡെക്​ പിരിച്ചുവിടലിനെ കുറിച്ച്​ വിശദീകരിച്ചത്​. അബൂദബിയിലെ വിദ്യാഭ്യാസ സംവിധാനം ഉടച്ചുവാർക്കുന്നതി​െൻറ ഭാഗമായി 2010ലാണ് പുതിയ മാതൃക സർക്കാർ സ്​കൂളുകളിൽ അവതരിപ്പിച്ചത്. ഈ മാതൃക പ്രകാരം പാഠ്യക്രമം ഏകീകരിക്കുകയും പകുതിയോളം വിഷയങ്ങളിലെ ക്ലാസുകൾ ഇംഗ്ലീഷിലാക്കാനും 21ാം നൂറ്റാണ്ടിലേക്ക് വിദ്യാർഥികൾക്ക് വേണ്ട കഴിവുകളിൽ ശ്രദ്ധയൂന്നാനും അധ്യാപകരോട് നിർദേശിക്കുകയും ചെയ്തിരുന്നു. ൈപ്രമറി സ്​കൂളുകളിൽ തുടങ്ങിയ പുതിയ പാഠ്യക്രമം വർഷാവർഷം ഓരോ േഗ്രഡുകളിലേക്ക് ഉയർത്തിക്കൊണ്ടുവരാനാണ് ലക്ഷ്യമിട്ടത്. ശാസ്​ത്രം, സാങ്കേതികവിദ്യ, എൻജീനീയറിങ്, കണക്ക് എന്നിവക്ക് പ്രത്യേക ഉൗന്നൽ നൽകി ഹൈസ്​കൂൾ പാഠ്യക്രമം പുന$ക്രമീകരിക്കുകയും ചെയ്​തിരുന്നു.

യു.എ.ഇയിലെ വിദ്യാഭ്യാസ സംവിധാനം ശക്തമാക്കാൻ ലോകോത്തര നിലവാരത്തിലുള്ള സ്​കൂൾ പാഠ്യക്രമം സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി  ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചു. ഇതി​െൻറ ഭാഗമായി ഗണിതം, ശാസ്​ത്രം വിഷയങ്ങളിലുള്ള പാഠപുസ്​തകങ്ങൾ തയാറാക്കാൻ മക്േഗ്രാ ഹിൽ എജുക്കേഷൻ കമ്പനിയുമായി ഏഴ് വർഷത്തെ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. അച്ചടി പുസ്​തകവും ഇ– പുസ്​തകവും കമ്പനി വിദ്യാർഥികൾക്ക് ലഭ്യമാക്കണം. യു.എ.ഇ ദേശീയ നിലവാര ചട്ടക്കൂടിന് അനുയോജ്യമായ രീതിയിൽ അമേരിക്കൻ നിലവാരത്തിൽ അറബി ഭാഷയിലാണ് പാഠഭാഗങ്ങൾ തയാറാക്കിയിട്ടുള്ളത്​.

ഇൗ അധ്യയന വർഷം മുതൽ യു.എ.ഇയിലെ സ്​കൂൾ പാഠ്യക്രമത്തിൽ ധാർമിക വിദ്യാഭ്യാസം ഉൾപ്പെടുത്തുകയും ചെയ്​തു. ധാർമികത, വ്യക്തത്വ–സാമൂഹിക വികസനം, സംസ്​കാരവും പാരമ്പര്യവും, പൗരബോധം, അവകാശങ്ങളും കടമകളും തുടങ്ങി ഭാവിപൗരന്മാരെ രാജ്യത്തിന്​ ഉപകാരപ്രദമാകുന്ന രീതിയിൽ വാർത്തെടുക്കാൻ ഉതകുന്ന വിഷയങ്ങളാണ്​ ധാർമിക വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​.വിദ്യാർഥികളുടെ സ്​കൂൾ പ്രവേശനത്തിലും കർശന നിർദേശങ്ങളാണുള്ളത്​. കിൻറർഗാർട്ടനിൽ ചേർക്കുന്ന വിദ്യാർഥികൾക്ക്​ നാല്​ വയസ്സ്​ പൂർത്തിയായിരിക്കണം. കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ്​, വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​, എമിറേറ്റ്​സ്​ ​െഎഡി എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. യു.എ.ഇയിലെ ഒരു സ്​കൂളിൽനിന്ന്​ മാറുന്ന വിദ്യാർഥി മറ്റൊരു സ്​കൂളിൽ 15 ദിവസത്തിനകം ​േചർന്നിരിക്കണം. മറ്റൊരു രാജ്യത്തുനിന്നുള്ള സ്​കൂളിൽനിന്നാണ്​ വരുന്നതെങ്കിൽ 30 ദിവസത്തിനകവും പ്രവേശനം നേടണം. കൂടുതൽ ദിവസങ്ങൾ പഠനം മുടങ്ങാതിരിക്കാനാണ്​ ഇൗ നിബന്ധന. മറ്റൊരു രാജ്യത്തുനിന്ന്​ വരുന്ന കുട്ടികൾ അതത്​ സ്​കൂളിലെ സർട്ടിഫിക്കറ്റ്​ വിദ്യാഭ്യാസ അധികൃതരിൽനിന്നുള്ള അറ്റസ്​റ്റേഷനോടെ ഹാജരാക്കിയാലേ പ്രവേശനം നൽകൂ. രാജ്യത്തെ ഒാരോ സ്​കൂളുകളിലെയും കുട്ടികളുടെ വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിനുണ്ട്​. സ്​കൂൾ ഇൻഫർമേഷൻ സിസ്​റ്റം (എസ്​.​െഎ.എസ്​) നമ്പറിലൂടെയാണ്​ ഒാരോ വിദ്യാർഥിയുടെയും വിവരങ്ങൾ ലഭ്യമാകുന്നത്​.
വിദ്യാർഥികളുടെ യാത്ര സംബന്ധിച്ചും വലിയ കരുതലാണ്​ അധികൃതർക്കുള്ളത്​. അബൂദബി എമിറേറ്റിൽ കിൻറർഗാർട്ടൻ വിദ്യാർഥികളെ കൊണ്ടുപോകുന്ന ബസുകളിൽ കയറിയ കുട്ടികളെയെല്ലാം യഥാസ്​ഥാനത്ത് ഇറക്കിഎന്നുറപ്പാക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്​. കുട്ടികളുടെ എണ്ണത്തിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ കൺേട്രാൾ റൂമിൽ അലാറം മുഴങ്ങുന്നതാണ്​ സംവിധാനം.

സ്​കൂൾ ബസ്​ ഡ്രൈവർമാരുടെ കാഴ്ച, കേൾവി, രക്തം, ഹെപറ്റൈറ്റിസ്​ ബി, ഹീമോഗ്ലോബിൻ, വൃക്ക, ഹൃദയം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുന്നതും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ്​ വരുത്താനാണ്​. സ്​കൂൾ ബസ്​ ൈഡ്രവർമാർ അവധി കഴിഞ്ഞ് യു.എ.ഇക്ക് പുറത്തുനിന്ന് വരുമ്പോൾ നിർബന്ധമായും വൈദ്യപരിശോധനക്ക് വിധേയമാകണമെന്നും നിബന്ധനയുണ്ട്​. ബസ്​ ഓപറേറ്റർമാർ സ്​കൂൾ കുട്ടികളെ കൊണ്ടുപോകാൻ മൂന്ന് പോയിൻറ് സീറ്റ് ബെൽറ്റുള്ള ബസുകൾ ഉപയോഗിക്കണമെന്ന്​ നിർദേശിച്ചിട്ടുണ്ട്​. 

മൂന്ന് പോയിൻറുള്ള സീറ്റ് ബെൽറ്റുകൾക്ക് പുറമെ ട്രാക്കിങ് സംവിധാനം, അകത്തും പുറത്തും കാമറകൾ എന്നിവയും സജ്ജീകരിക്കണം. 
അറബ്​ കുഞ്ഞുങ്ങളെ കണക്കും ശാസ്​ത്രവും എളുപ്പത്തിൽ പഠിപ്പിക്കാൻ വീഡിയോ പാഠാവലികൾ തയ്യാറാക്കാനുള്ള പദ്ധതി ഏതാനും ദിവസം മുമ്പ്​​ വൈസ് ​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും പ്രഖ്യാപിച്ചിരുന്നു.  പ്രഖ്യാപിച്ച്​ മണിക്കൂറുകൾക്കകം പതിനായിരക്കണക്കിന്​ പേരാണ്​ പാഠഭാഗങ്ങൾ തയ്യാറാക്കുന്നതിന്​ സന്നദ്ധത അറിയിച്ച്​ മുന്നോട്ടുവന്നത്​. 
രാജ്യത്തെ മികച്ച അറിവി​​െൻറ കേന്ദ്രമാക്കാൻ പ്രതിജ്​ഞ ചെയ്​തിരിക്കുകയാണ്​ യു.എ.ഇ. അതുകൊണ്ട്​ തന്നെ ഏറ്റവും മികച്ച സ്​കൂളുകളും പാഠ്യപദ്ധതിയും അധ്യാപകരും വേണമെന്ന്​ അവരിനി വാശിപിടിക്കും. കഴിവില്ലാത്തവർ പിന്തള്ളപ്പെടുക തന്നെ ചെയ്യും. പക്ഷെ മികച്ച അധ്യാപകരെ ഇനിയും പട്ടും വളയും നൽകി സ്വീകരിക്കും.  (തുടരും)

തയ്യാറാക്കിയത്​: സവാദ്​ റഹ്​മാൻ, ടി. ജുവിൻ,
എസ്​.എം. നൗഫൽ,  സലീം നൂർ

 

 


 

Tags:    
News Summary - schools-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.