അജ്മാൻ: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (നിർമിത ബുദ്ധി) എന്താണെന്ന് ഇപ്പോഴും അറിയാത്ത മുതിർന്ന മനുഷ്യർ ഒരുപാടുണ്ടാവും. പക്ഷേ, അജ്മാൻ അൽ തല്ല ഹാബിറ്റാറ്റ് സ്കൂളിലെ കൊച്ചുകുട്ടിയോടു ചോദിച്ചാലും അവർ കാര്യം വിശദീകരിച്ചു തരും. രണ്ടാം ഗ്രേഡ് മുതൽ സ്കൂളിലെ പാഠ്യപദ്ധതിയിലുണ്ട് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് ലോകത്ത് ആദ്യമായി മന്ത്രിയെ നിയോഗിച്ച രാജ്യമായ യു.എ.ഇയിലെ എ.െഎ ലാബ് സംവിധാനമുള്ള ആദ്യത്തെ സ്കൂളാണ് അൽ തല്ല ഹാബിറ്റാറ്റ്. ലാബ് ഉദ്ഘാടനം ചെയ്തതാവെട്ട എ.ഐ പ്രോഗ്രാമിലൂടെ നിർമിച്ച ‘ഐ ഹാബ്’ എന്ന റോബോട്ട്.
ഒന്നാം ഗ്രേഡ് മുതലുള്ള വിദ്യാർഥികൾക്ക് പ്രോഗ്രാമിങ് പരിശീലനം നൽകാൻ 2014ൽ സ്ഥാപിച്ച ‘സൈബർ സ്ക്വയർ’ ആണ് ഇപ്പോൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ലാബ് ആയി നവീകരിച്ചത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പാഠ്യപദ്ധതി പ്രകാരമുള്ള ടെക്സ്റ്റ് ബുക്കുകൾ ഇവിടെ തയാറായി. അടുത്ത അധ്യയന വർഷത്തെ പാഠ്യപദ്ധതിയിൽ ഇത് നടപ്പാക്കും. എല്ലാ ഹാബിറ്റാറ്റ് സ്കൂളുകളിലും അടുത്ത വർഷത്തോടെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ലാബുകൾ നിലവിൽ വരും. ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ ചരിത്രം, സവിശേഷതകൾ, ഭാവി തുടങ്ങിയവ കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന തരത്തിലുള്ള നൂതന സാങ്കേതികവിദ്യയിലൂടെയാണ് ലാബ് രൂപകൽപന ചെയ്തത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയിൽ അതിവേഗം കുതിക്കുന്ന യു.എ.ഇയിൽ സർവകലാശാല തലത്തിൽ ഇത് പാഠ്യവിഷയമാണ്. ലോകത്തെതന്നെ ആദ്യ എ.ഐ സർവകലാശാലയാണ് അബൂദബി മുഹമ്മദ് ബിൻ സായിദ് സർവകലാശാല. യു.എ.ഇയുടെ കാഴ്ചപ്പാടുകൾ പിന്തുടരുന്ന ആശയവുമായി മുന്നോട്ടുവരാനായതിൽ ആഹ്ലാദമുണ്ടെന്ന് ഹാബിറ്റാറ്റ് സ്കൂൾ ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി പറഞ്ഞു.
വിദ്യാർഥികളുടെ വിമർശനാത്മക ചിന്താശേഷി വികസിപ്പിക്കാനും പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാനും ‘സൈബർ സ്ക്വയർ’ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഹാബിറ്റാറ്റ് സ്കൂൾ അക്കാദമിക്സ് സി.ഇ.ഒ സി.ടി. ആദിൽ പറഞ്ഞു. സ്കൂൾ പാഠ്യപദ്ധതിയിലെ സാങ്കേതികവിഷയങ്ങൾക്ക് നിരന്തര നവീകരണം ആവശ്യമാണെന്നും അത്തരം പുനർപ്രവർത്തനങ്ങൾക്ക് പദ്ധതി ഊർജം പകരുമെന്നും സൈബർ സ്ക്വയർ-എ.ഐ ലാബ് പദ്ധതികളുടെ കൺസെപ്ചലൈസർ എൻ. പി. മുഹമ്മദ് ഹാരിസ് പറഞ്ഞു.
പുതിയ കാലഘട്ടത്തിന് അനുയോജ്യരായ തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ നവീന പദ്ധതികളാണ് ഹാബിറ്റാറ്റ് സ്കൂൾ നടപ്പാക്കുന്നത്.
ഏറെ ശ്രദ്ധേയമായ ഡിജിറ്റൽ ഫെസ്റ്റിെൻറ അടുത്തഘട്ടം 2020 ജനുവരി 26ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.