അബൂദബി: തലസ്ഥാന നഗരിയിലെ കോർണിഷിലും അൽഐൻ അൽ ജാഹിലി പാർക്കിലും അൽദഫ്റ സിറ്റി മ ാളിലുമായി നടക്കുന്ന അബൂദബി ശാസ്ത്രമേള ശനിയാഴ്ച സമാപിക്കും. ശാസ്ത്ര സാങ്കേതിക പുരോഗതിയിലേക്ക് വെളിച്ചം പകരുന്ന ഒട്ടേറെ കാഴ്ചകളാണ് വിദ്യാർഥികളെയും യുവാക്കളെയും കുടുംബങ്ങളെയും സയൻസ് ഫെസ്റ്റിവൽ നഗരികളിലേക്ക് ആകർഷിക്കുന്നത്.
നിർമിത ബുദ്ധി, ഗഹനമായ പഠനം, യാന്ത്രിക ജ്ഞാനം, സെൽഫ് ഡ്രൈവിങ് കാറുകൾ, റോബോട്ടിക്സ്, േബ്ലാക്ചെയ്ൻ എന്നിവ ഉൾപ്പെടെ സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് കൗതുകത്തോടൊപ്പം ശാസ്ത്രാഭിരുചി പകരുന്നതുമാണ് പ്രദർശനം. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ പ്രതിരോധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുടെ പിന്തുണയോടെയാണ് ഫെസ്റ്റിവൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.