ദുബൈ: സർ സയ്യിദ് കോളജ് അലുമ്നി ഫോറം യു.എ.ഇ ചാപ്റ്റർ(സ്കോട്ട) മെംബർമാർക്കും കുടുംബാംഗങ്ങൾക്കുമായി വിനോദയാത്ര സംഘടിപ്പിച്ചു. ദുബൈയിൽ നിന്നും ഷാർജയിൽ നിന്നുമായി പുറപ്പെട്ട സംഘം കൽബയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഫാം ഹൗസിൽ ഒത്തുകൂടി.
പ്രസിഡന്റ് അബ്ദുൽ നാസറിന്റെയും ജനറൽ സെക്രട്ടറി സി.പി. മൻസൂറിന്റെയും നേതൃത്വത്തിൽ നടന്ന വിനോദയാത്രയിൽ പ്രോഗ്രാം കൺവീനർമാരായ മുസ്തഫ കുറ്റിക്കോൽ, ഷക്കീൽ അഹ്മദ്, റഫീഖ് കെ.ടി, ഷംഷീർ പറമ്പത്തുകണ്ടി, സാലി അച്ചീരകത്, അൽത്താഫ്, ഹാഷിം തൈവളപ്പിൽ, ജെയിംസ് മേൽവെട്ടം, അബൂബക്കർ മൂലയിൽ, പി.പി. റിയാസ്, റഹീം, യൂസഫ് സി.പി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ഗായകൻ ഖലീലിന്റെ പാട്ടും സ്വർണ സമ്മാനമടക്കം നിരവധി പുതുവത്സര സമ്മാന പൊതികളും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.