സമുദ്ര ഗതാഗതം: യു.എ.ഇ -ഇസ്രായേൽ കരാറായി

ദുബൈ: സമുദ്രഗതാഗതത്തിലെ സഹകരണത്തിന് യു.എ.ഇയും ഇസ്രായേലും കരാർ ഒപ്പുവെച്ചു. യു.എ.ഇ ഊർജ-അടിസ്ഥാനവികസന മന്ത്രി സുഹൈൽ അൽ മസ്റൂയി, ഇസ്രായേൽ ഗതാഗത-റോഡ് സുരക്ഷ മന്ത്രി മെറവ് മിഷേൽ എന്നിവരാണ് കരാറിൽ ഒപ്പിട്ടത്. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വികസനത്തിനും അഭിവൃദ്ധിക്കും വഴിവെക്കുന്നതാണ് കരാറെന്ന് സുഹൈൽ അൽ മസ്റൂയി പറഞ്ഞു.

ഇരുരാജ്യങ്ങളിലെയും കപ്പലുകളും തുറമുഖങ്ങളും പരസ്പരം ഉപയോഗപ്പെടുത്തുക, കപ്പൽ ജീവനക്കാർ, യാത്രക്കാർ, ചരക്ക് എന്നിവയുടെ സുരക്ഷ ഉറപ്പാക്കുക, സമുദ്ര പരിസ്ഥിതി സംരക്ഷണം വർധിപ്പിക്കുക, സമുദ്ര വ്യാപാരം വികസിപ്പിക്കുക എന്നിവയാണ് കരാറിന്‍റെ ലക്ഷ്യങ്ങൾ. അബ്രഹാം അക്കോഡ് കരാർ ഒപ്പുവെച്ച ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാട് 700 ദശലക്ഷം ഡോളറിൽ എത്തിയിരുന്നു. ഇത് കൂടുതൽ വികസിക്കാൻ പുതിയ കരാർ സഹായിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.

Tags:    
News Summary - Sea Transport: UAE-Israel Agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.