അബൂദബി: സീവേള്‍ഡ് അബൂദബി മറൈന്‍ ലൈഫ് തീംപാര്‍ക്ക് മേയ് 23ന് തുറക്കും. മിറാല്‍, സീ വേള്‍ഡ് തീം പാര്‍ക്സ് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ്സുമായി സഹകരിച്ച് 1,83,000 ചതുരശ്രമീറ്ററില്‍ തയാറാക്കിയ സീവേള്‍ഡ് അബൂദബിയില്‍ എട്ട് വിഭാഗങ്ങളിലായി അനേകം സമുദ്ര ജീവികള്‍ക്ക് ആവാസ കേന്ദ്രമൊരുക്കിയിട്ടുണ്ട്.
ലോകത്തിലെതന്നെ ഏറ്റവും വലുതും ചെലവേറിയതുമായ വൈവിധ്യ ജീവിവര്‍ഗ അക്വേറിയമാണ് സീവേള്‍ഡ് അബൂദബി. 25 ദശലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന അക്വേറിയത്തില്‍ 68,000ത്തിലേറെ സമുദ്ര ജീവികളുണ്ട്. അബൂദബി യാസ് ഐലന്‍ഡില്‍ ഒരുക്കിയിരിക്കുന്ന സീവേള്‍ഡ് അബൂദബിയില്‍ ഒരുലക്ഷത്തിലേറെ ജീവികളാണ് ആകെയുള്ളത്.
സമുദ്രജീവികള്ക്കൊപ്പം 150 ഇനം പക്ഷികളും ഇവിടെയുണ്ട്. ലോകോത്തര നിലവാരത്തിലാണ് അക്വേറിയം നിര്‍മിച്ചിരിക്കുന്നത്. ഔദ്യോഗികമായി തുറന്നുകൊടുക്കുന്നതോടെ അബൂദബിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി സീ വേള്‍ഡ് അബൂദബി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.