ദുബൈ: ചെറു വ്യാപാരബോട്ടിൽ യാത്രചെയ്യുകയായിരുന്ന 11 ഇന്ത്യൻ നാവികർ സോമാലി കടൽക്കൊള്ളക്കാരുടെ പിടിയിലായതായി റിപ്പോർട്ട്. ദുബൈ യിലെ ഒരു സ്വകാര്യ അന്വേഷണ ഏജൻസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാവികരുടെ മോചനത്തിന് കടൽക്കൊള്ളക്കാർ പണം ആവശ്യെപ്പട്ടിട്ടുണ്ട്.
ദുബൈയിൽനിന്ന് സോമാലിയയിലെ ബൊസാവോയിലേക്ക് പുറപ്പെട്ട അൽ കൗസർ എന്ന ബോട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ചയാണ് ബോട്ട് ഇവർ പിടിച്ചെടുത്തത്. തുടർന്ന്, വടക്കൻ സോമാലിയയിലെ െഎയ്ൽ മേഖലയിലേക്കാണ് ബോട്ട് കടത്തിയതെന്നാണ് കരുതുന്നത്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവം ശ്രദ്ധയിൽപെട്ടുവെന്നും കാര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും മേഖലയിലെ യു.എസ് നാവികസേന വക്താവ് പറഞ്ഞു.
കഴിഞ്ഞമാസവും സമാനരീതിയിൽ ഒരു ഒായിൽ ടാങ്കർ മേഖലയിൽനിന്ന് തട്ടിക്കൊണ്ടുപോയിരുന്നു. അതേസമയം, സംഭവം ഇന്ത്യൻ സർക്കാർ സ്ഥിരീകരിച്ചിട്ടില്ല.
ഏതാനും മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടുവെന്നും ഇക്കാര്യത്തിൽ ഒൗദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നുമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലത്തിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.